ബിസിനസിൽ ചെലവ് ചുരുക്കി വരുമാനം ഉയർത്തുക എന്നതാണ് ഏതൊരു സംരംഭകന്റെയും ലക്ഷ്യം. അതിനാൽ തന്നെ എങ്ങനെ ചെലവ് ചുരുക്കാം എന്ന് ചിന്തിക്കുന്ന സംരംഭകരെല്ലാം ഒരേ പോലെ വന്നെത്തുന്ന പ്രതിവിധിയാണ് മള്‍ട്ടി ടാസ്കിംഗ്. നല്ല രീതിയിൽ പ്രയോജനപ്പെടുത്തുകയാണെങ്കിൽ ഏറെ ഗുണം ചെയ്യുന്ന ഒന്നാണിത്. സമാന സ്വഭാവമുള്ള തൊഴില്‍ ചെയ്യുന്നതിനായി ഒരേ വ്യക്തിയെ തന്നെ വിനിയോഗിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മാത്രമല്ല, പല പ്രവൃത്തികള്‍ യോജിപ്പിച്ചുകൊണ്ടും സംരംഭത്തിനകത്ത് നേട്ടമുണ്ടാക്കാന്‍ സാധിക്കും.
ഏതെങ്കിലും ഒരു മേഖലയിൽ മാത്രമായി കഴിവുകൾ ഒതുങ്ങി നിൽക്കാതെ മള്‍ട്ടി ടാസ്കിംഗ് സ്കില്ലുള്ള തൊഴിലാളികളെയാണ് ഇന്ന് സ്ഥാപനങ്ങള്‍ ആഗ്രഹിക്കുന്നത്. സമയലാഭം, ശമ്പളലാഭം, ഇന്ധനലാഭം തുടങ്ങി നിരവധി നേട്ടങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്.തൊഴിലാളികളുടെ കാര്യത്തിൽ മാത്രമല്ല, പ്രവർത്തന ശൈലിയിലും ഈ മൾട്ടി ടാസ്കിങ് ഗുണം ചെയ്യും. മാനുഫാക്ച്ചറിംഗ് സ്ഥാപനങ്ങളുടെ കാര്യമെടുത്താല്‍ ഒരേ സമയം ഒരു പാട് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതും ലാഭകരമാണ്. പല ഉല്‍പ്പന്നങ്ങള്‍ ഒരേസമയം നിര്‍മിക്കുമ്പോള്‍ ആവറേജ് കോസ്റ്റില്‍ ചെലവുചുരുക്കല്‍ സാധ്യമാകുന്നു. ഒപ്പം പാഴ്ചെലവ് കുറയ്ക്കുക എന്നതും ഏറെ ശ്രദ്ധേയമാണ്. പ്രതിഫലം കിട്ടാത്ത ഏതു പ്രവൃത്തിയും പാഴ്ചെലവാണ്.കമ്പനിക്ക് ലാഭകരമല്ലാത്ത ഒരു തൊഴിലാളിയെ സ്ഥാപനത്തിനകത്ത് നിലനിര്‍ത്തുന്നത് ഇത്തരത്തില്‍ പാഴ്ചെലവാണ്.
ശരിയായ ആശയവിനിമയം
മൾട്ടി ടാസ്കിംഗ് ഉപയോഗപ്പെടുത്താൻ ശ്രമിക്കുമ്പോൾ അതേപ്പറ്റി തൊഴിലാളികളോട് കൃത്യമായി സംസാരിക്കുക എന്നത് ഏറെ പ്രധാനമാണ്. അതിനാല്‍ സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ പോളിസികളും തൊഴിലാളികളുമായി ചര്‍ച്ച ചെയ്യുക. ചെലവ് ചുരുക്കലാണ് അനിവാര്യമെങ്കില്‍ അക്കാര്യവും തുറന്നു പറയുക. ഒരു സ്ഥാപനം വിജയത്തിലെത്തണമെങ്കില്‍, ജീവനക്കാരുടെ പിന്തുണ അത്യാവശ്യമാണ് എന്ന് മനസിലാക്കുക. സ്ഥാപനത്തെ വിജയത്തിലേക്ക് നയിക്കുന്നതില്‍ ഓരോ തൊഴിലാളികളുടെയും പങ്കെന്താണെന്ന് വ്യക്തമായും കൃത്യമായും അവരെ ധരിപ്പിക്കുക.
തുറന്ന ആശയവിനിമയം ഒരു സ്ഥാപനത്തിന്റെ നിലനിൽപ്പിനു അനിവാര്യമാണ്. സ്ഥാപനത്തിനകത്ത് ഗ്രൂപ്പിസം, രാഷ്ട്രീയം എന്നിവ വളരാന്‍ അനുവദിക്കരുത്. എല്ലാ പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിന്റെ അപ്പുറത്താണ് അതിന്റെ പ്രാധാന്യം.
ആവശ്യത്തിലധികം തൊഴിലാളികള്‍
സ്ഥാപനത്തിന്റെ നടത്തിപ്പിന് അനിവാര്യമായ തൊഴിലാളികളുടെ എണ്ണത്തെപ്പറ്റി ഒരു ധാരണയുണ്ടായിരിക്കണം. അനാവശ്യമായ തൊഴിലാളികളെ കമ്പനിയില്‍ നിന്നും ഒഴിവാക്കിയാല്‍ തന്നെ വലിയൊരു ബാധ്യതയൊഴിയും.എന്നാല്‍ ഇതിനു തയ്യാറാകുക എന്നതാണ് പ്രധാനം. മാത്രാമല്ല, സ്ഥാപനത്തിനകത്തെ എല്ലാ വിഭവങ്ങളും കൃത്യതയോടെ വിനിയോഗിക്കാനുള്ള മനസ്സ് കാണിക്കുകയും വേണം . വിഭവങ്ങള്‍ പങ്കിടല്‍, വാങ്ങലിനു പകരം ലീസിനെടുക്കല്, ഔട്ട്സോഴ്സിംഗ്, പ്രകടനത്തിന് അനുസരിച്ചുള്ള വേതനം തുടങ്ങിയവ കൃത്യമായി നടപ്പാക്കണം.