ബിസിനസിനെ വളർച്ച എന്നത് ഏതൊരു സംരംഭകന്റെയും പ്രധാന ലക്ഷ്യമാണ്. മികച്ച ഒരു ആശയം കയ്യിലുണ്ടായതുകൊണ്ട് മാത്രം വിജയം നേടാൻ സാധിക്കണമെന്നില്ല കൃത്യമായ മാർക്കറ്റ് പ്ലാനിങ് വിപണി പഠനം എന്നിവയെല്ലാം മുൻനിർത്തി മാത്രമേ ഒരു ബ്രാൻഡിന് വിജയിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ബിസിനസിനെ വളർച്ചയെ മുന്നോട്ടു നയിക്കുന്നതിൽ ഒരു സംരംഭകൻ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന മാർക്കറ്റ് തന്ത്രമാണ് എം സി സി.
എൻ സി സി എന്നാൽ ബിസിനസിന്റെ വളർച്ചയിൽ ഒരു സംരംഭകൻ തൻറെ സംരംഭത്തെ നിരീക്ഷിക്കുന്ന രീതിയാണ്.
മാർക്കറ്റ് മൂവ്മെൻ്റ്, കസ്റ്റമർ മൂവ്മെൻ്റ് ആൻഡ് കോമ്പറ്റീറ്റർ മൂവ്മെൻ്റ് ഇനി മൂന്നു ഘടകങ്ങളാണ് എംസിസി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
മാർക്കറ്റ് മൂവ്മെൻ്റ്
ആദ്യം പരിഗണിക്കേണ്ടത് മാർക്കറ്റ് മൂവ്മെന്റ് ആണ്. ഉൽപ്പന്നം ഏതു തന്നെയായാലും മാർക്കറ്റിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അറിഞ്ഞുകൊണ്ടാകണം വിപണിയിൽ ഉൽപ്പന്നം പ്ലേസ് ചെയ്യേണ്ടത്.
മാർക്കറ്റിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, വ്യത്യാസങ്ങൾ, പുതിയ ആവശ്യങ്ങൾ , പ്രധാന എതിരാളികൾ അവരുടെ ഉൽപ്പന്നങ്ങൾ, ആ ഉൽപ്പന്നങ്ങൾക്കുള്ള മേന്മ ഇതിനെപ്പറ്റിയൊക്കെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടേയിരിക്കണം.
ചുരുക്കത്തിൽ ഉൽപ്പന്നത്തിന്റെ കാര്യത്തിലും വിപണി കണ്ടെത്തുന്ന കാര്യത്തിലും ഏത് നിമിഷവും ഏതുവിധത്തിലുള്ള മാറ്റവും കൊണ്ടുവരാനായി ഒരു സംരംഭകൻ സ്വയം സജ്ജനായിരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും വിപണി പിടിക്കുന്നതിന് ആവശ്യമായ മുൻകരുതലുകളും മുൻകൈകളും എടുത്ത് മുന്നോട്ട് നീങ്ങണം.
കസ്റ്റമർ മൂവ്മെൻറ്
എൻസിസിയിൽ രണ്ടാമത്തെ ഘടകമാണ് കസ്റ്റമർ മൂവ്മെൻറ്. ഉൽപ്പന്നം സ്ഥിരമായി ഉപയോഗിക്കുന്ന അല്ലെങ്കിൽ ടാർജറ്റ് ചെയ്തിരിക്കുന്ന കസ്റ്റമറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, കസ്റ്റമറുടെ മാറിവരുന്ന ആവശ്യങ്ങൾ, പുതിയതായിട്ട് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഇതിനെപ്പറ്റിയൊക്കെ വ്യക്തമായി മനസ്സിലാക്കി തന്നെ ഒരു ട്രെൻഡ് സെറ്റർ ആയിട്ട് മുന്നോട്ട് നീങ്ങണം. ഒരു ഉൽപ്പന്നത്തെ സംബന്ധിച്ച ഉപഭോക്താക്കൾ ആണ് രാജാക്കന്മാർ എന്ന ചിന്ത മനസ്സിൽ കരുതിക്കൊണ്ടുവേണം ഒരു സംരംഭകൻ മുന്നോട്ടുനീങ്ങാനും സംരംഭകത്വത്തിലെ കരുക്കൾ നീക്കാനും.
കോമ്പറ്റീറ്റേഴ്സ് മൂവ്മെൻറ്
എംസിസിയിൽ പലപ്പോഴും പല സംരംഭകരും വിട്ടുപോകുന്ന ഒരു ഘടകമാണ് നമ്മുടെ എതിരാളികളെ പരിഗണിക്കുക അവരെ പഠിക്കുക എന്നത്. കോമ്പറ്റീറ്റേഴ്സ് മൂവ്മെന്റ് കൊണ്ട് ഇതാണ് അർത്ഥമാക്കുന്നത്. നമ്മുടെ ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് കോമ്പറ്റീറ്റർ എന്തൊക്കെ നീക്കങ്ങളാണ് മുന്നോട്ട് കൊണ്ടുവരുന്നത്, അവരെത്രത്തോളം ശക്തരാകുന്നുണ്ട്, എവിടെയാണ് അവരുടെ വീക്നെസ്സ്, എവിടെയാണ് നമുക്ക് മുൻകൈയെടുക്കാനുള്ള അവസരം ഇതും നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. നിരീക്ഷണം മാത്രം പോരാ നിരീക്ഷണത്തിന് അനുസൃതമായ നടപടികൾ സ്വീകരിച്ച് അത് നടപ്പിലാക്കുകയും വേണം എങ്കിൽ മാത്രമേ ഒരു സംരംഭത്തിന് എം സി സി കൊണ്ട് വിജയം കൈവരിക്കാൻ കഴിയൂ.