ഒരു സംരംഭകനെ സമൂഹം അംഗീകരിക്കുന്നത് അദ്ദേഹം തന്റെ സംരംഭത്തെ എത്ര ഉന്നതിയിൽ എത്തിച്ചു എന്നതിനെ മാത്രം അടിസ്ഥാനമാക്കിയല്ല. മറിച്ച് പ്രസ്തുത സംരംഭത്തിലൂടെ ഈ സമൂഹത്തിന് എന്തെല്ലാം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിനെ കൂടി ആസ്പദമാക്കിയാണ്.ജയ്പൂർ റഗ്സ് ഗ്രൂപ്പ് ചെയർമാൻ നന്ദകിഷോർ കിഷോർ ചൗധരി രാജസ്ഥാൻ ജനതയുടെ പ്രിയങ്കരനാകുന്നത് ഇവിടെയാണ്. തന്റെ സ്ഥാപനത്തിലൂടെയും സ്ഥാപനത്തിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് അദ്ദേഹം ജയ്പൂരിൽ കൊണ്ട് വന്നിട്ടുള്ളത്.
ജയ്പൂർ റഗ്സ് എന്ന തന്റെ സ്ഥാപനത്തിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കിഷോർ 2004 ൽ ആരംഭിച്ച ജയ്പുർ റഗ്സ് ഫൗണ്ടേഷൻ സാമൂഹികമായും സാമ്പത്തികമായും സമൂഹത്തിന്റെ താഴെക്കിടയിൽ നിന്നിരുന്ന രാജസ്ഥാൻ ജനതക്ക് പ്രത്യാശയുടെ പുതുവെളിച്ചമേകി. ഒന്നര പതിറ്റാണ്ടിനിപ്പുറം നൂറുകണക്കിന് തൊഴിലാളികളാണ് ജയ്പുർ റഗ്സ് ഫൗണ്ടേഷന് കീഴിൽ പരവതാനി നിർമാണത്തിലൂടെ വരുമാനം കണ്ടെത്തുന്നത്. പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ള ആളുകൾക്ക് വേതനമുൾപ്പെടെ ആവശ്യമായ പരിശീലനം നൽകി കിഷോർ ചൗധരി തൊഴിൽ സജ്ജരാക്കിയെടുക്കുന്നു. പരവതാനികൾ നെയ്യുക എന്ന ജോലിയെ വളരെ തന്മയത്വത്തോടെ വരുമാനമാർഗമാക്കാനുള്ള വഴിയാണ് അദ്ദേഹം ഗ്രാമീണ ജനതക്ക് പരിചയപ്പെടുത്തിയത്.
സാമൂഹികമായതും സാമ്പത്തികമായും ഏറെ അസമത്വങ്ങൾ നിലനിൽക്കുന്ന സ്ഥലമാണ് വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാൻ. ഇവിടെയാണ് നന്ദകിഷോർ കിഷോർ ചൗധരി വിപ്ലവാത്മകമായ ഒരു മാറ്റം കൊണ്ട് വന്നിരിക്കുന്നത്. ഇന്ത്യയിലെ ആയിരക്കണക്കിന് നെയ്ത്തുകാര്‍ക്ക് ജീവിത ഒരു ജീവിത മാര്‍ഗം കാട്ടി മാതൃകയായ നന്ദ് കിഷോര്‍ ചൗധരി അക്ഷരാർത്ഥത്തിൽ നെയ്ത്ത്ഗ്രാമങ്ങൾക്ക് ജയ്പുർ റഗ്സ് ഫൗണ്ടേഷന് കീഴിൽ പുതുജീവൻ നൽകുകയായിരുന്നു. തികച്ചും കലാത്മകമായ ഒരു തൊഴിൽ നിന്നുള്ള മുതലെടുപ്പ് ഒഴിവാക്കി ജനങ്ങളുടെ ശാക്തീകരണം ഉറപ്പാക്കി പുതിയ വിപണികൾ അദ്ദേഹം അവർക്കായി കണ്ടെത്തി നൽകി.
സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് ഇദ്ദേഹം രൂപീകരിച്ച സംഘടനയാണ് ജയ്പൂര്‍ റഗ്സ് ഫൗണ്ടേഷന് (ജെ ആര് എഫ്). പരവതാനികളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉത്പാദകരും കയറ്റുമതിക്കാരുമായ ജയ്പൂര്‍ റഗ്സ് ഗ്രൂപ്പിന്റെ(ജെ ആര് ജി)യുടെ ഭാഗമായാണ് റഗ്സ് ഫൗണ്ടേഷന് പ്രവര്‍ത്തിക്കുന്നത്. 40000 നെയ്ത്തുകാർ ഉൾപ്പെടുന്ന 106 കോടി വരുമാനമുള്ള സ്ഥാപനമാണ് ജയ്പൂർ റഗ്സ് ഗ്രൂപ്പ്. തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെ വിവിധ ഗ്രാമവാസികള്‍ക്ക് പുത്തന്‍ ദിശാബോധം പകര്‍ന്ന് നല്കാന് കഴിഞ്ഞുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. നെയ്ത്തുകാര്‍ക്ക് ജീവിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുക എന്നതാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം.
നെയ്ത്തുകാരെ ജീവിക്കാൻ പഠിപ്പിച്ച കിഷോർ ചൗധരി
സാധാരണക്കാരായ നെയ്ത്ത് തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് ഇദ്ദേഹം രൂപീകരിച്ച സംഘടനയാണ് ജയ്പൂര്‍ റഗ്സ് ഫൗണ്ടേഷന് (ജെ ആര് എഫ്). പരവതാനികളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉത്പാദകരും കയറ്റുമതിക്കാരുമായ ജയ്പൂര്‍ റഗ്സ് ഗ്രൂപ്പിന്റെ(ജെ ആര് ജി) ഭാഗമായാണ് റഗ്സ് ഫൗണ്ടേഷന് പ്രവര്‍ത്തിക്കുന്നത്. 40000 നെയ്ത്തുകാർ ഉൾപ്പെടുന്ന 106 കോടി വരുമാനമുള്ള സ്ഥാപനമാണ് ജയ്പൂര്‍ റഗ്സ് ഗ്രൂപ്പ്. തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെ വിവിധ ഗ്രാമീണർക് പുത്തൻ ദിശാബോധം പകർന്നു നൽകാൻ കഴിഞ്ഞുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. നെയ്ത്ത്കാർക്ക് ജീവിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം.
42 വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ചുരു ഗ്രാമത്തിൽ അച്ഛന്റെ കയ്യിൽ നിന്ന് നിന്ന് കിട്ടിയ അയ്യായിരം രൂപയുമായി ഒമ്പത് നെയ്ത്തുകാരെ തന്റെ കൂടെക്കൂട്ടിയാണ് ചൗധരി തന്റെ യാത്രക്ക് തുടക്കമിട്ടത്. വേറിട്ട രീതിയിൽ എന്തെങ്കിലും ചെയ്യണമെന്നൊരാശയത്തിൽ നിന്നാണ് അദ്ദേഹം നെയ്ത് വ്യവസായത്തിലേക്ക് എത്തിയത്. രണ്ട് നെയ്ത്ത് യന്ത്രങ്ങളും ഒരു സൈക്കിളും കുറച്ച് കമ്പിളിയും പരുത്തിയും വാങ്ങിയായിരിന്നു ഈ രംഗത്തെ അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് സ്വന്തമായി നെയ്ത്ത് പഠിച്ച ചൗഥരി ഭാര്യയെയും അഞ്ച് കുട്ടികളെയും ഗുജറാത്തിലെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.
ഇന്ന് വർഷങ്ങൾക്ക് ശേഷം ഈ രംഗത്തേക്ക് അദ്ദേഹത്തിന്റെ മക്കൾ എത്തിയിരിക്കുന്നു. അടുത്ത തലമുറയിലേക്കുള്ള ചൗധരിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്നത് ഇനി അവരാണ്. മൂത്തമകൾ ആശ അമേരിക്കയിലെ ജെആർഎഫിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ ഇളയ മകൾ അർച്ചനയ്ക്കാണ് ഗുണനിലവാര പരിശോധനയുടെയും മേല്‍നോട്ടത്തിന്റെയും ചുമതല. ഏറ്റവും ഇളയ മകള്‍ കവിതയാണ് ഡിസൈനിംഗ് വകുപ്പിനെ നയിക്കുന്നത്. മകന് യോഗേഷ് മറ്റ് അഡ്മിനിസ്ട്രേഷൻ കൈകാര്യംചെയ്യുന്നു.
വരുമാനവും തുല്യനീതിയും
നിർധനരായ ഗ്രാമീണ ജനതയ്ക്ക് നെയ്ത്തിൽ നിന്നും നല്ലൊരു വരുമാന മാഗം നേടിക്കൊടുക്കുക എന്നതാണ് ജെ ആര് എഫ് അടിസ്ഥാനപരമായി ഊന്നൽ നൽകുന്നത്. സാമൂഹ്യപരമായും സാമ്പത്തികപരമായും പിന്നോക്കം നില്ക്കുന്ന 11 സംസ്ഥാനങ്ങളിലെ 102 ഗ്രാമങ്ങളിലും 7 ബ്ലോക്കുകളിലും 5 ജില്ലകളിലും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഗ്രാമവാസികളില്‍ 80 ശതമാനം തൊഴിലാളികളും നിരക്ഷരരായ സ്ത്രീകളാണ്. ജെ ആര് എഫ് ഇടപെടുന്നതിന് മുമ്പ് ഇവരെല്ലാം ദാരിദ്ര്യ രേഖക്ക് താഴെയായിരുന്നു. ഇപ്പോൾ ജെ ആര് എഫ് അവർക്ക് വേണ്ട പരിശീനം നൽകി മറ്റ് കമ്പനികളുമായി സഹകരിച്ച് മികച്ച വരുമാനം ഉറപ്പ് വരുത്തുന്നു.
ഇതിലൂടെ ഒരു സ്ത്രീ തൊഴിലാളിക്ക് അവർ പരിശീലനത്തിന് നൽകുന്ന തുകയേക്കാൾ എട്ട് മടങ്ങ് സമ്പാദിക്കാന്‍ കഴിയുന്ന ്സ്ഥിതി ഇന്നുണ്ട്. ഇവിടുത്തെ നെയ്ത്തുകാര്‍ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നത് ജയ്പുർ റഗ്സ് ആണ്. ഇവക്ക് ആവശ്യക്കാര്‍ ഏറെയാണ്. നെയ്ത്തുകാര്‍ക്ക് അവരുടെ കഴിവും ഭാവനയും അനുസരിച്ച് സ്വതന്ത്രമായി രൂപകല്‍പ്പന ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വ്യത്യസ്തമായ ഡിസൈനുകളാണ് ഇവിടുത്തെ പരവതാനികളെ വിശിഷ്ടമാക്കുന്നത്. ഓരോരുത്തും പരമാവധി അവരുടെ വിയർപ്പും ശ്രദ്ധയും അര്പ്പിക്കുന്നതുകൊണ്ടാണ് ഈ ഉൽപ്പന്നങ്ങൾക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതെന്നാണ് ചൗധരി പറയുന്നത്.
ജെ ആർഎഫിന്റെ പ്രവർത്തനങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം. സംരംഭകത്വ പരോഗതി, സാമൂഹിക പുരോഗതി എന്നിങ്ങളാണവ. ഇതില്‍ സംരഭകത്വ പുരോഗതി ഊന്നൽ നൽകുന്നത് കഴിവിനും ജീവിത മാർഗത്തിനുമാണെങ്കിൽ സാമൂഹിക പുരോഗതി ലക്ഷ്യമിടുന്നത് ബോധവത്കരണമാണ്. ഇതുകൂടാതെ ആരോഗ്യ പരിരക്ഷയും ഇൻഷൈറൻസും നൽകുന്നു.
”എനിക്ക് വ്യക്തിപരമായി നിരവധിപേരെ അറിയാം. അവർക്ക് നല്ല വസ്ത്രങ്ങൾ ധരിക്കാനോ കുട്ടികളെ സ്കൂളിലേക്ക് അയക്കാനോ കഴിയുന്നില്ല. എന്നാൽ ഞങ്ങളെ സമീപിക്കുന്നവർക്ക് ജീവിതത്തിൽ ഒരു മാറ്റം ഉറപ്പാണ്. ഇവിടെ ജോലി ചെയ്യുന്നവരുടെ മാറ്റത്തിന്റെ കഥകളാണ് എന്റെ ആത്മവിശ്വാസം.എന്നാൽ തൊട്ടുകൂടായ്മ ഒരു പ്രശ്നമായി ഉയർന്നു വരുന്നതിനാൽ എഴുപതുകളിൽ കീഴ് ജാതിക്കാര്‍ക്കിടയിലുള്ള പ്രവർത്തനങ്ങൾ വളരെയധികം പ്രയാസമേറിയതായിരുന്നു. ജാതിയുടെ പേരുപറഞ്ഞ് കഴിവും സത്യസന്ധതയുമുള്ളയാളെ എങ്ങനെയാണ് തരം താഴ്ത്തുന്നത്. അതുകൊണ്ടു തന്നെ എന്റെ സമുദായക്കാരില് നിന്ന് ലഭിക്കുന്നതിനേക്കാൾ ഏറെ സ്നേഹം എന്റെ നെയ്ത്തുകാര്‍ എനിക്ക് തന്നു” നന്ദ കിഷോർ ചൗധരി പറയുന്നു.
അതിന്റെ ഭാഗമായാണ് അദ്ദേഹം 1978 ജയ്പൂർ റഗ്സ് ആരംഭിക്കുന്നത്. തുടർന്ന് 2004 ൽ ജയ്പൂര്‍ റഗ്സ് ഫൗണ്ടേഷനും സ്ഥാപിച്ചു. പിന്നീട് പല വിദേശികളും അദ്ദേഹത്തിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ നൽകി.
‘ഒരാൾക്ക് ഒരു മീൻ കൊടുത്താൽ ഒരു ദിവസം കഴിക്കും എന്നാൽ മീൻ പിടിക്കാൻ പഠിപ്പിച്ചാൽ ജീവിത കാലം മുഴുവനും കഴിക്കാം’ അദ്ദേഹം പറയുന്നു. ഈ നെയ്ത്തുകാരെ വിപണിയുമായി ബന്ധിപ്പിക്കുക എന്നതാണ് തന്റെ അന്തിമാഭിലാഷം. ഇതിലൂടെ സാമ്പത്തിക ഭദ്രതയും സ്വന്തം കഴിവിനെ തിരിച്ചറിയാനുള്ള കഴിവുമാണ് അവർക്ക് ലഭിക്കുന്നത്.സമൂഹത്തിൽ ഒരു മാറ്റം വരുത്താനുള്ള ഒരു മനസ്സുള്ളതാണ് നല്ലത്.’ നന്ദ കിഷോർ വ്യക്തമാക്കുന്നു.
എല്ലാവരോടും കരുണ കാട്ടുക എന്നതാണ് മറ്റുള്ളവരോടുള്ള ചൗധരിയുടെ ഉപദേശം. എന്നെ ശരിയായ പാതയിലേക്ക് നയിച്ചത് കരുണ, സത്യസന്ധത, ലാളിത്യം എന്നിവയാണ്. താഴേത്തട്ടിലുള്ളവരുടെ കൂടെ പ്രവര്‍ത്തിക്കണമെങ്കില്‍ അവരില്‍ ഒരാളാകണം. അവര്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് മനസിലാക്കണം. രണ്ടാമത്തേത് സമ്പാദനത്തിന് കച്ചവടം നന്നായി അറിഞ്ഞിരിക്കണം. കാരണം ചെറിയ വിഭവങ്ങള്‍ കൈമുതലായുള്ള ഒരുകൂട്ടം സാധാരണക്കാര്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു സാമൂഹ്യ സംരംഭമാണ്.