സ്റ്റാര്‍ട്ടപ്പ് ലോകത്തെ ഒറ്റക്കൊമ്പന് കുതിരകളാണ് യൂണികോണുകള്‍. അതിവേഗത്തില്‍ ഒറു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യൂണികോണുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. യൂണികോണുകളുടെ എണ്ണം മുന്‍നിര്‍ത്തിയാണ് ഒരു രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ച വലെ അടയാളപ്പെടുത്തുന്നത്
ഇന്ത്യയിലെ ടോപ് 10 യൂണികോണ്‍ പട്ടികയിലെ ഒന്നാമന് സ്റ്റോക്ക് മാര്‍ക്കറ്റ് സ്റ്റാര്‍ട്ടപ്പായ സിരോധയാണ്. 8.2 ബില്യണ്‍ ഡോളറാണ് നിതിന്‍, നിഖില്‍ കാമത്തുമാര്‍ സ്ഥാപിച്ച സിരോധയുടെ മൂല്യം. ഏറ്റവും പുതിയ ഹുറണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ യൂണികോണ്‍ റിപ്പോര്‍ട്ടനുസരിച്ചാണിത്. എന്നാല്‍ ഈ റിപ്പോര്‍ട്ട്് വിലയിരുത്തു വളരെ രസകരമായ മറ്റൊരു കാര്യം ബോധ്യമാകും.
ഭാവിയിലെ യൂണികോണുകളുടെ ടാപ് 10 പട്ടികയിലെ ഒന്നാമന് ഒരു മലയാളി സ്ഥാപിച്ച കമ്പനിയാണ്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫിഷ്, മീറ്റ്, ഫ്രെഷ് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ഫ്രഷ് ടു ഹോം. ആലപ്പുഴക്കാരന് മാത്യു ജോസഫും ഷാന്‍ കടവിലും ചേര്‍ന്ന് നയിക്കുന്ന ഫ്രഷ് ടു ഹോം വരുമാന വളര്‍ച്ചയുടെ കാര്യത്തില്‍ അതിവേഗ വര്‍ധനയാണ് രേഖപ്പെടുത്തുന്നതെന്ന് ഹുറണ്‍ യൂണികോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്രഷ് ടു ഹോമിന്റെ വരുമാനത്തിലുണ്ടായിരിക്കുന്നത് 1384 ശതമാനം വര്‍ധനയാണ്. ഭാവി യൂണികോണുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് പോക്കറ്റ് എഫ്എമ്മും ഇന്‍ഷുറന്‍സ് ദേക്കോയുമാണ്.
കടലിലെ മീനിനെ ആദ്യമായി ഓണ്‍ലൈനിലെത്തിച്ച സ്റ്റാര്‍ട്ടപ്പാണ് ഫ്രഷ് ടു ഹോം. ഇ-കൊമേഴ്സ് ഭീമന് ആമസോണും അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗമായ വികസന ഫണ്ടുമെല്ലാം നിക്ഷേപം നടത്തിയ ഫ്രഷ് ടു ഹോം അതിവേഗ വളര്‍ച്ചയാണ് നേടുന്നത്. ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ഐപിഒ നടത്തിയ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനും പദ്ധതിയിടുന്നുണ്ട്.