ഏറ്റവുമധികം കുടുംബ ബിസിനസുകള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാന് ഇന്ത്യക്കുള്ളത്. അംബാനിമുതൽ ഒട്ടനവധി മാതൃകകങ്ങൾ നമുക്ക് മുന്നിലുണ്ട്. ആഗോള തലത്തില്‍ ഏറ്റവും ലാഭകരമായ 50 കുടുംബ ബിസിനസുകളില്‍, 12 എണ്ണവും ഇന്ത്യന്‍ കുടുംബങ്ങള്‍ നയിക്കുന്നതാണ് എന്നത് ശ്രദ്ധേയമാണ്.
കുടുംബ ബിസിനസിലൂടെ തിളങ്ങുന്ന സംരംഭങ്ങളുടെ എണ്ണം കേരളത്തിലും വർധിച്ചു വരികയാണ്. സ്വാഭാവികമായും കുടുംബ ബിസിനസിന്റെ ഉത്തരവാദിത്വം ഇളം തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. എന്നാൽ ഇത്തരത്തിൽ ബിസിനസ് കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഇളം തലമുറയുടെ താല്പര്യം പരിഗണിക്കേണ്ടത് അനിവാര്യമാണ്. കുടുംബ ബിസിനസ് എന്നത് ഒരിക്കലും അടിച്ചേല്പിക്കപ്പെടേണ്ട ഒരു ചുമതലയല്ല. അടുത്ത തലമുറയുടെ കാര്യപ്രാപ്തി, ബിസിനസിനോടുള്ള താല്പര്യം, സാമ്പത്തിക മാനേജ്മെന്റ്, സഹവര്‍ത്തിത്വം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ച ശേഷം മാത്രമാകണം കുടുംബ ബിസിനസ് കൈമാറ്റം ചെയ്യപ്പെടേണ്ടത്.
കുടുംബ ബിസിനസ് എന്നത് ഒരിക്കലും ഒരു സൗജന്യമല്ല എന്ന് മനസിലാക്കുക. കുടുംബബിസിനസിൽ കുടുംബാംഗങ്ങൾ തമ്മിൽ കൂട്ടയടി ഉണ്ടാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
പരസ്പര ബഹുമാനം നിർബന്ധം
കുടുംബാംഗങ്ങൾ സ്ഥാപനത്തിൽ പ്രധാന പൊസിഷനിൽ ഇരിക്കുമ്പോൾ അവരെ സ്ഥാപനത്തിന്റെ നേതൃ നിരയിലുള്ളവരായി മാത്രം കാണുക. തിരിച്ചും അപ്രകാരം തന്നെ വേണം. മാതാപിതാക്കൾ , മക്കൾ തുടങ്ങിയ ബന്ധങ്ങൾ സ്ഥാപനത്തിന് പുറത്ത് വയ്ക്കുക. മാതാപിതാക്കള്‍ക്ക് കീഴില്‍ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയില്‍ പോലും ‘ഗിവ് റെസ്പെക്റ്റ് ആന്‍ഡ് ടേക്ക് റെസ്പെക്റ്റ് ‘ എന്ന രീതി പിന്തുടരുക. പരസ്പര ബഹുമാനം ഇല്ലാതാകുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
ഉത്തരവാദിത്വം അടിച്ചേൽപ്പിക്കരുത്
സ്ഥാപനത്തിന്റെ നടത്തിപ്പ് ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഇളം തലമുറയിൽപ്പെട്ട ആളിന് ബിസിനസ് രംഗത്തോട് താല്പര്യമുണ്ടോ എന്ന് ആദ്യം മനസിലാക്കുക. മക്കള്‍ പഠിച്ചിറങ്ങിയ ഉടനെ തന്നെ സ്ഥാപനത്തിലെ മുന്‍നിര പോസ്റ്റിലേക്ക് അവരെ പരിഗണിക്കുന്നത് നല്ലതല്ല.വളരെ ചെറിയ ചുമതലകൾ മാത്രം തുടക്കത്തിൽ നൽകി സ്ഥാപനത്തിന്റെ സാഹചര്യം, നടത്തിപ്പ് എന്നിവ മനസിലാക്കാനുള്ള സാഹചര്യം നൽകുക. ഇളം തലമുറക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജ്ജം നൽകുക. പ്രവര്‍ത്തികളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് പോകുക
സാമ്പത്തിക അച്ചടക്കം പ്രധാനം
കുടുംബ ബിസിനസ് എന്നാൽ പണം യദേഷ്ടം വിനിയോഗിക്കാനുള്ള അവസരമല്ല. ചെലവാക്കുന്ന ഓരോ രൂപയുടെയും കാര്യത്തില്‍ കൃത്യമായ ആസൂത്രണം വേണം. സ്ഥാപനത്തില്‍ നിന്നും വിനോയോഗിക്കുന്ന ഓരോ രൂപക്കും കൃത്യമായ കണക്കു സൂക്ഷിക്കേണ്ടത് ആവശ്യമാണ്.സാമ്പത്തിക അച്ചടക്കത്തോടൊപ്പം സാമ്പത്തിക ആസൂത്രണവും കൂടി ഉണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തിക്ക് കുടുംബ ബിസിനസില്‍ തിളങ്ങാന്‍ സാധിക്കൂ. വരുമാനം നേടേണ്ടത് കഴിവ് തെളിയിച്ചുകൊണ്ടാകണം.
കൃത്യമായ ലക്ഷ്യമുണ്ടാകണം
ഏതു ദിശയിലാണു ബിസിനസ് വളരേണ്ടത്, എന്തായിരിക്കണം ഫോക്കസ് തുടങ്ങിയ സംബന്ധിച്ച വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. വളര്‍ച്ചയുടെ ഒരു ഘട്ടം കഴിഞ്ഞാല്‍ എങ്ങനെ വളരണമെന്നതു സംബന്ധിച്ച് അനിശ്ചിതത്വത്തിലാകുന്ന ബിസിനസുകള്‍ ഏറെയുണ്ട്. ഈ വിഭാഗത്തില്‍പെടാതിരിക്കാന്‍ ശ്രമിക്കണം. പുതിയ ഒരു മേഖലയിലേക്ക് ബിസിനസ് വികസനം അനിവാര്യമായി വന്നാല്‍ ബിസിനസിന്റെ ഭാഗമായ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുക.