മലയാളത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന, ഇന്നവേഷന്‍ അധിഷ്ഠിത ബിസിനസ് മാധ്യമ പ്ലാറ്റ്ഫോമായ ‘ദ പ്രോഫിറ്റ് ന്യൂസ്’ ഇന്റേണ്‍ഷിപ്പ് പദ്ധതി (The Profit News Internship Programme) പ്രഖ്യാപിച്ചു. ജേണലിസം, കമ്യൂണിക്കേഷന്‍, മാര്‍ക്കറ്റിംഗ്, ഡിസൈനിംഗ് വിഷയങ്ങളുമായി ബന്ധപ്പെട്ട കോഴ്സുകള്‍ പഠിച്ചിറങ്ങിയവര്‍ക്കും അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്ന തരത്തിലുള്ള സമഗ്ര ബിസിനസ് മാധ്യമ ഇന്റേണ്‍ഷിപ്പ് (Business Journalism Internship) പദ്ധതിയാണ് പ്രോഫിറ്റ് ന്യൂസിന്റേത്.
പ്രോഫിറ്റ് ന്യൂസിന്റെ മാതൃ സ്ഥാപനവും ഫുള്‍സ്റ്റാക് ഡിജിറ്റല്‍ സൊലൂഷന്‍സ് കമ്പനിയുമായ ഫൈബ് ഇന്നവേഷന്സി(Fybb Innovations)ന്റെ സാങ്കേതിക പിന്തുണയോടെയാണ് ഡിജിറ്റല്‍, പ്രിന്റ് ബിസിനസ് മാധ്യമ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്കപ്പെടുക. ആദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തില്‍ ഇത്തരമൊരു സമഗ്ര ഇന്റേണ്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. മാധ്യമമേഖലയില്‍ ജോലി ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കോഴ്സ് പഠിച്ചിറങ്ങി രണ്ട് വര്‍ഷം കഴിയാത്തവര്‍ക്കും ഘട്ടം ഘട്ടമായി അവരുടെ കരിയര്‍ കെട്ടിപ്പടുക്കാനുള്ള മികച്ച അവസരമാണിത്.
എന്തുകണ്ട് വ്യത്യസ്തം
ഏറ്റവും വിശ്വാസ്യതയുള്ള, സ്വാധീനം ചെലുത്തുന്ന സാമ്പത്തിക, ബിസിനസ് മാധ്യമം വളര്‍ത്തിയെടുക്കുന്ന പ്രക്രിയയിലാണ് ദ പ്രോഫിറ്റ് ന്യൂസ്. സോഷ്യല്‍ മീഡിയ വിസ്ഫോടനത്തിന്റെ പുതിയ കാലത്ത്, ഏറ്റവും വേഗത്തില്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും നല്കുന്നതിലല്ല, മറിച്ച് വേഗത്തോടൊപ്പം വിശ്വാസ്യതയും ധാര്‍മികതയും പരമ്പരാഗത ജേണലിസത്തിന്റെ പ്രതിബദ്ധതയും കൈവിടാതെ വാര്‍ത്തകള്‍ നല്കുന്നതിലാണ് യുക്തിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതാണ് മാധ്യമധര്‍മമെന്ന ബോധ്യമാണ് ഞങ്ങളെ നയിക്കുന്നത്. അതുകൊണ്ടുതന്നെ മള്‍ട്ടിമീഡിയ ഫോര്‍മാറ്റില്‍ അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികത ഉപയോഗിച്ച്, കൂടുതല്‍ ക്രിയേറ്റീവ് ആയി വാര്‍ത്തകള്‍ നല്കുന്ന പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആധുനിക മീഡിയ ആവശ്യപ്പെടുന്ന എല്ലാവിധ എക്സ്പോഷറും ഈ ഇന്റേണ്‍ഷിപ്പ് പദ്ധതിയിുടെ ഭാഗമാകുന്നവര്‍ക്ക് ലഭിക്കും. സീനിയര്‍ മാധ്യമ പ്രവര്‍ത്തകരുടെ കീഴില്‍ പ്രവര്‍ത്തിക്കാനുള്ള അവസരത്തോടൊപ്പം തന്നെ മാധ്യമ വ്യവസായവുമായും ഡിജിറ്റല്‍ ജേണലിസവുമായും ക്രിയേറ്റിവ് റൈറ്റിംഗുമായും മീഡിയ മാര്‍ക്കറ്റിംഗുമായും ബന്ധപ്പെട്ട വിദഗ്ധര്‍ നയിക്കുന്ന പരിശീലന ക്ലാസുകളും ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഉണ്ടാകും.
അഞ്ച് ഘട്ടങ്ങള്‍; ഇന്റേണില്‍ നിന്നും ജേണലിസ്റ്റിലേക്ക്…
മുഴുവന്‍സമയ മാധ്യമപ്രവര്‍ത്തകരായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന അഞ്ചു-ഘട്ട ഇന്റേണ്‍ഷിപ്പ് പദ്ധതിയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലും ഇന്റേണ്‍സിന്റെ പ്രകടനം ടാലന്റ് ടീം വിലയിരുത്തിയ ശേഷമായിരിക്കും ജീവനക്കാരെന്ന തലത്തിലേക്കുള്ള അവരുടെ തെരഞ്ഞെടുപ്പ്.
ഘട്ടം 1: ആദ്യത്തെ മാസം യാതൊരു വിധത്തിലുള്ള സ്റ്റൈപ്പെന്ഡും ഇല്ലാത്ത പരിശീലനമായിരിക്കും ലഭിക്കുക. ന്യൂസ്റൂമിലേക്കുള്ള ഇന്ട്രൊഡക്ഷനാകുമിത്.
ഘട്ടം 2: രണ്ട് മുതല്‍ നാല് മാസം വരെയുള്ള പരിശീലന പദ്ധതിയാണിത്. ഈ ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റൈപ്പെന്ഡും മെന്റര്‍ഷിപ്പും വൈദഗ്ധ്യ പരിശീലവുമെല്ലാം ലഭിക്കും.
ഘട്ടം 3: നാല് മാസം കഴിഞ്ഞ് ഇന്റേണ്‍സിന്റെ പ്രവര്‍ത്തനം വിശദമായി വിലയിരുത്തപ്പെടും. ക്വാളിറ്റി, ക്രിയേറ്റിവിറ്റി, ടീം വര്‍ക്ക്, ചെയ്യുന്ന ജോലിയിലെ മികവ് തുടങ്ങിയ കാര്യങ്ങളെല്ലാം വിലയിരുത്തപ്പെട്ടും.
ഘട്ടം 4: തെരഞ്ഞെടുക്കപ്പെട്ട, താല്‍പ്പര്യമുള്ള ഇന്റേണ്‍സിന് ട്രെയിനിയായി പ്രോഫിറ്റ് ന്യൂസിന്റെ പേറോളില്‍ ചേര്‍ന്ന് ജോലി ചെയ്യാനുള്ള അവസരമാണ് അഞ്ചാമത്തെ ഘട്ടം. ആറ് മാസത്തെ പരിശീലന കാലയളവുണ്ടാകും.
ഘട്ടം 5: ട്രെയിനിംഗ് കാലയളവിലെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മികച്ച ശമ്പളത്തോടെയും ആനുകൂല്യത്തോടെയും പ്രോഫിറ്റ് ന്യൂസിന്റെ മുഴുവന്‍സമയ ജീവനക്കാരാകാന്‍ അവസരമുണ്ടാകും.
പോര്‍ട്ട്ഫോളിയോ ബില്‍ഡ് ചെയ്യാം
മാഗസിന്, ഡിജിറ്റല്‍, വിഡിയോ, പോഡ്കാസ്റ്റ് തുടങ്ങി മള്‍ട്ടിമീഡിയ ഫോര്‍മാറ്റുകളില്‍ തങ്ങളുടെ കൈയ്യൊപ്പ് ചാര്‍ത്തി പോര്‍ട്ട്ഫോളിയോ ബില്‍ഡ് ചെയ്യാനുള്ള അവസരമാണ് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകുന്നവര്‍ക്ക് ലഭിക്കുക. സീനിയര്‍ എഡിറ്റര്‍മാര്‍, മീഡിയ പ്രൊഫഷണലുകള്‍, ക്രിയേറ്റിവ് ലീഡേഴ്സ് തുടങ്ങിയവരില്‍ നിന്ന് വളരെ ഘടനാപരമായ മെന്റര്‍ഷിപ്പ് ഇവര്‍ക്ക് ലഭിക്കും. ബിസിനസ് റിപ്പോര്‍ട്ടിംഗ്, ബിസിനസ് ന്യൂസ് റൈറ്റിംഗ്, ഡിജിറ്റല്‍ ഫസ്റ്റ് റൈറ്റിംഗ്, ഡാറ്റ ജേണലിസം, അനലിറ്റിക്സ്, ഡിസൈന്‍, മീഡിയ മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളില്‍ സ്കില്‍ വികസിപ്പിക്കാനുള്ള അവസരമുണ്ടാകും.
ഇന്റേണ്‍ഷിപ്പിന് അവസരമുള്ള ഡിപ്പാര്‍ട്ട്മെന്റുകള്‍
- എഡിറ്റോറിയല്‍ (ഡെസ്ക് ആന്‍ഡ് റിപ്പോര്‍ട്ടിംഗ്)
- ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്
- ഗ്രാഫിക് ഡിസൈന്‍
- സെയില്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ്
- ഇവന്റ് മാനേജ്മെന്റ്
ആര്‍ക്കെല്ലാം അപേക്ഷിക്കാം
അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എഴുതാന്‍ താല്‍പ്പര്യവും എഴുത്തില്‍ അഭിരുചിയുമുണ്ടായിരിക്കണം. ജേണലിസം, മാസ് കമ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ്, ഇംഗ്ലീഷ്, മാര്‍ക്കറ്റിംഗ്, ബിസിനസ് മാനേജ്മെന്റ്, പിആര്‍ തുടങ്ങിയ വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് മുന്‍ഗണന. അക്കാഡമിക്സിനപ്പുറമുള്ള സക്രിയമായ പ്രവര്‍ത്തനങ്ങളും പരിഗണിക്കപ്പെടും.
എങ്ങനെ അപേക്ഷിക്കാം
ഓണ്‍ലൈനായി ആപ്ലിക്കേഷന്‍ ഫോം ഫില്‍ ചെയ്താണ് അപേക്ഷിക്കേണ്ടത്. ഇതിനോടൊപ്പമുള്ള ഇന്റേണ്‍ഷിപ്പ് പേജിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇന്റേണ്‍ഷിപ്പ് ബുക്ക്ലറ്റും പേജില്‍ നിന്ന് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആദ്യം അപേക്ഷ നല്കുന്ന, യോഗ്യരായ വിദ്യാര്ത്ഥികളെയായിരിക്കും പരിഗണിക്കുക.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മൊബൈല്‍: +91 79070 74951 | +91 94960 95957
ഇ-മെയില്‍:info@fybb.co




