ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനം അങ്ങനെ പയ്യെ പയ്യെ ഗ്ലോബല്‍ ആകുകയാണ്. അതിര്‍ത്തികള്‍ക്കപ്പുറം സുഗമമായി പണമിടപാടുകള്‍ നടാത്താന്‍ ഇന്ത്യക്കാര്‍ക്ക് സാധ്യമാകുന്ന നാളുകളിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് യുപിഐ എന്ന യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് സംവിധാനമുപയോഗിച്ച് ഫ്രാന്‍സിലും ഇനി പേമെന്റ് നടത്താമെന്ന സുപ്രധാന തീരുമാനമുണ്ടാകുന്നത്.
ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് യുപിഐ ഉപയോഗിച്ച് രൂപയില്‍ തന്നെ ഫ്രാന്‍സില്‍ പേമെന്റ് നടത്താം. ഇതോടെ ടൂറിസ്റ്റുകള്‍ക്ക് ഫോറെക്സ് കാര്‍ഡുകളോ കാശോ കൈയില്‍ കൊണ്ടുനടക്കുന്നത് ഒഴിവാക്കാം. വിദേശത്തുള്ള ഫോണ്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് യുപിഐ ഉപയോഗിച്ച് പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാമെന്ന് ഈ ജനുവരിയില്‍ കേന്ദ്രം പറഞ്ഞിരുന്നു. സിംഗപ്പൂര്‍, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാന്‍, ഖത്തര്‍, യുഎസ്, സൗദി അറേബ്യ, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് സാധ്യമാകുക.
2021 ജൂലൈ മാസം മുതല്‍ ഭീം ആപ്പ് ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ ഭൂട്ടാന് അംഗീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ യുപിഐ ഉപയോഗപ്പെടുത്തുന്ന ആദ്യ രാജ്യമായിരുന്നു ഭൂട്ടാന്. ഫെബ്രുവരിയില്‍ യുപിഐ ഫോര്‍ വണ്‍് വേള്‍ഡ് എന്ന പദ്ധതി ഇന്ത്യ അവതരിപ്പിച്ചിരുന്നു. രാജ്യം സന്ദര്‍ശിക്കുന്ന വിദേശ പൗരന്മാര്ക്ക് പണമിടപാട് സുഗമമാക്കാനായിരുന്നു ഇത്.
2022 മാര്‍ച്ച് മുതല്‍ നേപ്പാളും യുപിഐ ഇടപാടുകള്‍ അംഗീകരിച്ചിട്ടുണ്ട്. 2022 ഒക്റ്റോബറില്നാഷണല് പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുമായി കൈകോര്‍ത്ത് ഒമാനും യുപിഐ അധിഷ്ഠിത സംവിധാനത്തിലേക്ക് ചുവടുവെച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഭീംയുപിഐ ഉപയോഗപ്പെടുത്തി പണമിടപാട് നടത്തുന്നതിന് യുഎഇയിലെ നിയോപേ ടെര്‍മിനലുകളിലും സാധ്യമാണ്. സമാനമായി മലേഷ്യ, യുകെ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും യുപിഐ അധിഷ്ഠിത പേമെന്റ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.
നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് ഈ തല്‍ക്ഷണ പെയ്മെന്റ് സംവിധാനം വികസിപ്പിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം മൊബൈല്‍ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ പണം കൈമാറ്റം ചെയ്യല്‍ എളുപ്പമാക്കുന്നു
യൂറോപ്പിലുടനീളം ഇന്ത്യന്‍ പേമെന്റ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വേള്ഡ്ലൈനുമായി എന്‍പിസിഐ കൈകോര്‍ത്തിരുന്നു. ഡിജിറ്റല്‍ പേമെന്റ് ഇടപാടുകളില്‍ വിപ്ലവാത്മക മാറ്റം വരുത്തി 2016ലാണ് യുപിഐ സംവിധാനം ഇന്ത്യ അവതരിപ്പിക്കുന്നത്.
നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് ഈ തല്‍ക്ഷണ പെയ്മെന്റ് സംവിധാനം വികസിപ്പിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം മൊബൈല്‍ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ പണം കൈമാറ്റം ചെയ്യല്‍ എളുപ്പമാക്കുന്നു. പണം കൈമാറ്റം ചെയ്യുന്നതിനുള്ള ഇമ്മീഡിയറ്റ് പെയ്മെന്റ് സര്‍വീസിനെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം രൂപകല്പന ചെയ്തിട്ടുള്ളത്.2022ല്‍ യുപിഐ ഇടപാടുകളില്‍ 70 ശതമാനം വര്‍ധനയാണ്ടായത്.
74 ബില്യണ്‍ യുപിഐ ഇടപാടുകള്‍ എന്ന റെക്കോഡ് ഇടാനും ഇന്ത്യക്ക് സാധിച്ചു. ഏകദേശം 126 ലക്ഷം കോടി രൂപയുടേതാണ് ഈ ഇടപാടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വ്യാപകമായ തോതിലാണ് സര്‍ക്കാര്‍ യുപിഐ പ്രോല്‍സാഹിപ്പിക്കുന്നത്.




