ഡിസംബറില്‍ ജിഎസ്ടി വരുമാനം 10 ശതമാനം ഉയര്‍ന്ന് 1.64 ലക്ഷം കോടി രൂപയായി. 2022 ഡിസംബറില്‍ 1.49 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം.
2023 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍, മൊത്ത ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണം ശക്തമായ 12 ശതമാനം വളര്‍ച്ച കൈവരിച്ചു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 13.40 ലക്ഷം കോടി രൂപയില്‍ നിന്ന് 14.97 ലക്ഷം കോടി രൂപയിലേക്കാണ് വരുമാനം വളര്‍ന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. 2023 ല്‍ ഏഴ് മാസങ്ങളില്‍ ജിഎസ്ടി വരുമാനം 1.60 ലക്ഷം കോടി രൂപ കടന്നിട്ടുണ്ട്.
ഡിസംബറില്‍ ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) ഒരു വര്‍ഷം മുമ്പ് ഈ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ 13 ശതമാനം കൂടുതലാണ്.
ഡിസംബറില്‍ ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം ഒരു വര്‍ഷം മുമ്പ് ഈ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ 13 ശതമാനം കൂടുതലാണ്
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മികച്ച ജിഎസ്ടി വരുമാനം ഉത്സവകാലം കാരണമല്ലെന്നും വിവിധ മേഖലകളിലെ ശക്തമായ അടിസ്ഥാന സാമ്പത്തിക വളര്‍ച്ചയാണ് ഇത് പ്രകടമാക്കുന്നതെന്നും ഡിലോയിറ്റ് ഇന്ത്യ പാര്‍ട്ണറായ എംഎസ് മണി ചൂണ്ടിക്കാട്ടി.
പ്രധാന സംസ്ഥാനങ്ങള്‍ മികച്ച വളര്‍ച്ച തുടരുമ്പോഴും രാജസ്ഥാന്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ജിഎസ്ടി ശേഖരണത്തിലെ വളര്‍ച്ചയുടെ അഭാവത്തെക്കുറിച്ച് ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.