കാത്തിരിപ്പിനൊടുവില്‍ രാജ്യത്ത് ജിഎസ് ടി 2.0 നികുതി പരിഷ്കാരം നിലവില്‍ വന്നിരിക്കുകയാണ്. ഈ മാസം ആദ്യം ജിഎസ് ടി കൗണ്‍സില്‍ അംഗീകരിച്ച ജിഎസ് ടി 2.0 രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ നികുതിഭാരത്തില്‍ വലിയ വ്യത്യാസം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമായും നിത്യോപയോഗ സാധനങ്ങളുടെ വിലയിലാണ് നികുതി വ്യത്യാസം ഉണ്ടാകുന്നത് എന്നതിനാല്‍ തന്നെ സാധാരണക്കാരന് ജിഎസ് ടി 2.0യുടെ ഫലം നേരിട്ടറിയാനാകുമെന്നും നികുതിലാഭത്തിലൂടെ ലക്ഷങ്ങള്‍ മിച്ചം പിടിക്കാനാകുമെന്നുമാണ് പ്രതീക്ഷ.
ഓട്ടോമൊബൈല്‍, ബാങ്ക്, എന്‍ബിഎഫ്സി, സിമന്റ്, എഫ്എംസിജി, നിത്യോപയോഗ വസ്തുക്കള്‍, ഹോട്ടലുകള്‍, ഇന്‍ഷുറന്‍സ്, ചരക്കുനീക്കം, പാദരക്ഷ തുടങ്ങിയ മേഖലകളെല്ലാം പുതിയ നികുതി പരിഷ്കാരത്തിന്റെ നേട്ടങ്ങളറിയും.
മുമ്പ് 5%, 12%, 18%,28% എന്നിങ്ങനെ നാല് സ്ലാബുകളില്‍ ഉണ്ടായിരുന്ന ജിഎസ് ടി 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളിലേക്ക് മാറ്റുകയെന്ന വളരെ വലിയ തീരുമാനത്തിലേക്കാണ് കേന്ദ്രം എത്തിയത്. ഇവ രണ്ടുംകൂടാതെ ആഡംബര വണ്ടികള്‍, പുകയില, മറ്റ് പാപ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 40% പാപനികുതി ചുമത്തും.
നേട്ടങ്ങള്‍ ആര്‍ക്കെല്ലാം
മാരുതി സുസിക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, ഹ്യുണ്ടായി മോട്ടോഴ്സ് ഇന്ത്യ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, അശോക് ലെയ്ന്ഡ്, ബജാജ് ഓട്ടോ ലിമിറ്റഡ്, ഹീറോ മോട്ടോകോര്‍പ്, ടിവിഎഎസ് മോട്ടോഴ്സ് ലിമിറ്റഡ്, എയ്ക്കര്‍ മോട്ടോഴ്സ് ലിമിറ്റഡ് എന്നീ വാഹന നിര്മ്മാതക്കള്ക്കെല്ലാം ജിഎസ് ടി 2.0 നേട്ടമാണ്. കൂടാതെ ബോഷ് ലിമിറ്റഡ്, സംവര്‍ധന മദേഴ്സണ് ലിമിറ്റഡ്, യുനോ മിന്‍ഡ, എംആര്‍എഫ് ലിമിറ്റഡ് എന്നീ കമ്പനികള്‍ പുതിയ നികുതിഘടന ഗുണകരമാണ്.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഡിഎഫ്സി ബാങ്ക് എന്നീ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കെല്ലാം ജനങ്ങളുടെ ഉപഭോഗശീലങ്ങളിലെ വര്‍ധന നേട്ടമാകും. അതുപോലെ ബജാജ് ഫിനാന്‍സ് പോലുള്ള എന്‍ബിഎഫ്സികള്‍ക്കും ജനങ്ങളുടെ ഉപഭോഗം കൂടുന്നത് നേട്ടമാകും.
അള്‍ട്രാടെക്ക് ലിമിറ്റഡ്, അംബുജ സിമന്റ് ലിമിറ്റഡ്, എസിസി ലിമിറ്റഡ്, ശ്രീ സിമന്റ്, ജെകെ സിമന്റ് ഉള്‍പ്പടെ സിമന്റ് കമ്പനികള്‍ക്കും പുതിയ ജിഎസ് ടി സഹായമാകും. അതുപോലെ ഹിന്ദുസ്ഥാമന് യൂണിലിവര്‍, ഐടിസി, ബ്രിട്ടാനിയ, വരുണ്‍ ബീവറേജ്സ്്, ടാറ്റ കണ്‍സ്യൂമര്‍, കോള്‍ഗേറ്റ്, ഡാബര്‍, എന്നിവക്കെല്ലാം ജിഎസ് ടി ആനുകൂല്യം ലഭിക്കും.




