യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനി സാമ്പത്തിക മാന്ദ്യത്തില്‍. ജര്‍മനിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം തുടര്‍ച്ചയായ രണ്ടാം പാദത്തിലും ചുരുങ്ങിയതോടെയാണിത്. 2023ലെ ആദ്യ പാദത്തിലെ ജിഡിപി -.3 ശതമാനമായി ഇടിഞ്ഞതായാണ് പുതിയ കണക്കുകള്‍.
2022ലെ അവസാന പാദത്തില്‍ ജിഡിപി .5 ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ചാ നിരക്ക് വന്നതോടെയാണ് സാങ്കേതികമായാണെങ്കിലും ജര്‍മനി മാന്ദ്യത്തിലേക്ക് വീണിരിക്കുന്നത്.
റഷ്യയുടെ യുക്രൈന് അധിനിവേശത്തോടെയാണ് ജര്‍മനിയും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ആഗോളതലത്തിലെ സമ്മര്‍ദത്തെ തുടര്‍ന്ന് റഷ്യയുമായുള്ള ബന്ധം രാജ്യം വിച്ഛേദിച്ചിരുന്നു. വലിയ ഊര്‍ജ പ്രതിസന്ധിക്ക് ഇത് ഇടയാക്കി.