ജയ്ലറിന്റെ നിര്‍മ്മാതാവായ കലാനിധി മാരന്റെ സമ്പത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയിലേക്ക് അദ്ദേഹം ഉയര്‍ന്നിരിക്കുന്നു. ബോക്സോഫീസില്‍ ജയ്ലര്‍ നേടിയത് 580 കോടിയിലേറെ രൂപയാണ്.
ഇന്ത്യയിലെ അതിസമ്പന്നരായ നിര്‍മ്മാതാക്കളുടെ പട്ടികയിലുണ്ട് സണ്‍ ടിവിയുടെ സ്ഥാപകന്‍ കൂടിയായ കലാനിധി മാരന്. കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, സാജിദ് നാദിയാദ് വാല, റോണി സ്ക്രൂവാല എന്നിങ്ങനെ സമ്പന്നരായ നിര്‍മ്മാതാക്കളെ പിന്നിലാക്കിയാണ് അദ്ദേഹത്തിന്റെ മുന്നേറ്റം. ഏകദേശം 25000 കോടി രൂപയാണ് കലാനിധി മാരന്റെ ആസ്തി മൂല്യം. ഇന്ത്യയിലെ അതിസമ്പന്ന പട്ടികയില്‍ 77ാം സ്ഥാനത്താണ് മാരന്.