ചിന്തിച്ചിട്ടുണ്ടോ? ആദ്യത്തെ ലോഗോ മുതല്‍ സൈന്‍ ഔട്ട് ചെയ്യുന്നത് വരെ ഫേസ്ബുക്കില്‍ എല്ലാം നീല നിറത്തിലാണ് കാണിക്കുന്നത്. ഇത്രയധികം നിറങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നിട്ടും എന്ത്കൊണ്ട് സുക്കര്‍ബര്‍ഗ് നീല നിറം തെരെഞ്ഞെടുത്തു? തീര്‍ച്ചയായും നീല അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നിറമായതിനാല്‍ അല്ല.
നമ്മുടെ ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സൂക്കര്‍ബര്‍ഗ് വര്‍ണ്ണാന്ധത ബാധിച്ചയാളാണ്. അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് എല്ലാ നിറങ്ങളും കാണാനാകില്ല. മാര്‍ക്കിന് പക്ഷെ നീല നിറം കാണാന്‍ കഴിയും. അതിനാല്‍ ഏറ്റവും സുന്ദരമായി തോന്നിയ നീല നിറം ഫേസ്ബുക്കിനും നല്കി. ചുവപ്പും, പച്ചയും നിറങ്ങള്‍ സുക്കര്‍ബര്‍ഗിന്റെ കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കാത്തതിനാലാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക നിറം നീലയാക്കി മാറ്റിയത്.
2004ല്‍ ആരംഭിച്ച ഫേസ്ബുക്ക് ഒരു വര്‍ഷം തികയും മുന്‍പ് മൈസ്പേസ് കമ്പനി എഫ്ബി വാങ്ങിക്കാന്‍ ഒരുങ്ങിയതാണ്. പക്ഷെ സക്കര്‍ബര്‍ഗ് ചോദിച്ച 75 മില്ല്യണ്‍ യുഎസ്സ് ഡോളര്‍ താങ്ങാനാവാത്ത വിലയാണ് എന്ന് അവര്‍ പറഞ്ഞു. അതുകൊണ്ട് മാര്‍ക്ക് കമ്പനി തുടര്‍ന്നു നടത്തി.




