മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട വിഭവമാണ് അച്ചാറുകള്‍. ഉച്ചയൂണിനൊപ്പം അച്ചാറിനുള്ള സ്ഥാനം വളരെ വലുതാണ്. അതിനാല്‍ തന്നെ നല്ല കൈപുണ്യത്തോടെ അച്ചാറുകള്‍ ഉണ്ടാക്കി നല്കിയാല് ആര്‍ക്കാണ് പിടിക്കാത്തത്. ഈ ചിന്തയെ അവസരമാക്കി മാറ്റിയിരിക്കുകയാണ് വര്‍ക്കല മുത്താന സ്വദേശിയായ ദീജ സതീശന്.
ശാരീരിക വൈകല്യങ്ങള്‍ക്ക് ബിസിനസില്‍ സ്ഥാനമില്ല എന്ന് തെളിയിക്കുന്നതാണ് ദീജ സതീശന്റെ നൈമിത്ര അച്ചാറുകള്‍.പോളിയോ ബാധിച്ച് അരക്ക് കീഴ്പോട്ട് തളര്‍ന്ന ദീജ സ്വന്തം നിലനില്‍പ്പിനും ചികിത്സയ്ക്കും വേണ്ടിയാണ് അച്ചാര്‍ നിര്‍മാണം ആരംഭിച്ചത്.ചെറുപ്പം മുതല്‍ക്ക് വീല്‍ചെയറില്‍ കുരുങ്ങിയാണ് ജീവിതമെങ്കിലും കൈപ്പുണ്യത്തിന്റെ കാര്യത്തില്‍ ആരോടും അടിയറവ് പറയേണ്ടി വന്നില്ല. നൈമിത്ര എന്ന ബ്രാന്‍ഡില്‍ ദീജ വിപണിയില്‍ എത്തിച്ച അച്ചാറുകള്‍ മികച്ച വരുമാനം നേടിക്കൊടുത്തു.
തുടക്കം വെജിറ്റേറിയന്‍ അച്ചാറുകള്‍ ഉണ്ടാക്കിക്കൊണ്ടായിരുന്നു. നാരങ്ങാ, മാങ്ങ, കാരാട്ട്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ അച്ചാറുകള്‍ 50 ഗ്രാം ടിന്നിന് 50 രൂപ മുതല്‍ 70 രൂപ വരെ വിലയിട്ടാണ് ദീജ വിറ്റിരുന്നത്. രുചിയുടെ കാര്യത്തില്‍ പ്രാദേശിക വിപണി ഏറ്റെടുത്ത നൈമിത്ര അച്ചാറുകള്‍ക്ക് ഇപ്പോള്‍ ഫേസ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മകള്‍ വഴി കേരളത്തിന് പുറത്തും വിപണിയുണ്ട്. സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നതിനനുസരിച്ച് നേരിയ വര്‍ദ്ധനവ് ഉത്പന്നങ്ങളിലും കണ്ടേക്കാം.
ബീഫ്, മീന്‍ അച്ചാറുകളും ദീജ നിര്‍മിക്കുന്നുണ്ട്. ഇപ്പോള്‍ പ്രാദേശിക വിപണിയില്‍ മാത്രമാണ് എങ്കിലും തന്റെ നൈമിത്ര അച്ചാറുകളെ കേരളത്തില്‍ എങ്ങും ലഭിക്കുന്ന ഒരു ബ്രാന്‍ഡ് ആക്കി മാറ്റണം എന്നാണ് ദീജയുടെ ആഗ്രഹം. ഫോണില്‍ വിളിച്ചോ വാട്സാപ്പ് വഴിയോ അച്ചാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാവുന്നതാണ്. കലര്‍പ്പില്ലാത്തതും എണ്ണ വളരെ കുറച്ചു മാത്രം ഉപയോഗിച്ചിരിക്കുന്നതുമാണ് നൈമിത്ര അച്ചാറുകള്‍. അച്ചാറുകള്‍ ആവശ്യമുള്ളവര്‍ 7902375735 എന്ന നമ്പറില്‍ ബന്ധപ്പെടുക.




