ഏറെ പോഷകമൂല്യമുള്ള ഭക്ഷണപദാര്‍ത്ഥമാണ് ബദാം എന്ന് നമുക്കറിയാം. ദിവസവും ഒരു പിടി ബദാം കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കിയാലോ?
ആരോഗ്യമുള്ള ഹൃദയത്തിന് വളരെ ഗുണകരമാണ് ബദാം. ബദാമില്‍ അടങ്ങിയിട്ടുള്ള മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറക്കുന്നു. കൂടാതെ ഇതിലടങ്ങിയിട്ടുള്ള പൊട്ടാഷ്യം, മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ രക്തസമ്മര്‍ദ്ദം കുറക്കാനും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പോഷകങ്ങളുടെ കലവറയാണ് ബദാം. ശരീരഭാരം നിയന്ത്രിക്കാന്‍ ഏറ്റവും നല്ല ഭക്ഷണമാണ് ബദാം. ബദാമില്‍ അടങ്ങിയ ആരോഗ്യമുള്ള കൊഴുപ്പ്, പ്രോട്ടീനുകള്‍, ഫൈബര്‍ എന്നിവ നമ്മുടെ വിശപ്പ് ശമിപ്പിക്കുകയും അമിതഭക്ഷണം കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും.
പ്രമേഹം നിയന്ത്രിക്കുന്നതിനും ബദാം ഒരു നല്ല ഭക്ഷണമാണ്. ബദാമില്‍ ഗ്ലൈസീമിക് ഇന്‍ഡെക്സ് കുറഞ്ഞ അളവിലാണ് ഉള്ളത്. മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
ഫോസ്ഫറസ്, കാല്‍സ്യം, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയിട്ടുള്ള ബദാം എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ്.
ബദാമില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഇ ഓക്സിഡേറ്റിവ് സ്ട്രെസ്സില്‍ നിന്നും യുവി രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യത്തിനും ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഇയും മഗ്നീഷ്യവും കോഗ്നിറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നു.
ബദാമില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയക്കും ഏറെ സഹായകമാണ്.