ബിസിനസില്‍ പണമിറക്കുക മികച്ച ആശയങ്ങള്‍ കൊണ്ട് വരിക എന്നതിനേക്കാള്‍ ഒക്കെ ഏറെ പ്രയത്നം ആവശ്യമായ കാര്യമാണ് ബിസിനസ് നിലനിര്‍ത്തി വിജയം നേടുക എന്നത്. ഇതിനു അത്യന്താപേക്ഷിതമായ കാര്യം വര്ക്ക്ഫോഴ്സോ വലിയ ഓഫീസോ ഒന്നുമല്ല, മറിച്ച് സമയവും പോസിറ്റിവ് ചിന്താഗതിയുമാണ്.
ടൈം മാനേജ്മെന്റ് എന്ന നേട്ടം
കൃത്യ സമയത്ത് കൃത്യമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയാതിരുന്നത് വലിയ പ്രശ്നമാണ്. ജീവിതത്തില്‍ താന്‍ പരാജയമാണെന്നും വാക്ക് പാലിക്കാന്‍ കഴിയാത്ത വ്യക്തിയാണ് എന്ന തോന്നലിനും അത് ഇടയാക്കുന്നു. എന്നാല്‍ ടൈം മാനേജ്മെന്റില്‍ അല്പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. സമയമെന്നത് തിരിച്ചുപിടിക്കാന്‍ കഴിയാത്ത അമൂല്യമായ ഒന്നാണ്. എത്ര പണം കൊടുത്താലും സൃഷ്ടിക്കാന്‍ കഴിയാത്ത ഒന്നാണത്.
ദിവസം അവസാനിക്കുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കിയ ആ ലിസ്റ്റ് പ്രകാരം എന്തെല്ലാം കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തു എന്ന് പരിശോധിക്കുക. നമ്മുടെ ഒരു ദിവസത്തെ മുഴുവന്‍ വിശദമായി അവലോകനം ചെയ്യുകയാണ് സമയത്തെ നാം കൃത്യമായി വിനിയോഗിച്ചോ എന്നറിയുന്നതിനുള്ള പ്രധാന മാര്‍ഗം. ഇപ്രകാരം ചെയ്യുമ്പോള്‍ എവിടെയാണ് സമയ നഷ്ടം സംഭവിച്ചതെന്ന് മനസിലാക്കാം. അടുത്ത ദിവസം അത് തിരുത്തുകയുമാകാം.
പോസിറ്റിവ് ആയി പ്രവര്‍ത്തിക്കാം
ശരിയായ സമയത്ത് ശരിയായ ആളുകള്‍ ശരിയായ പ്രവൃത്തി ചെയ്യുമ്പോഴാണ് വിജയം ഉണ്ടാകുക.ഉത്തരവാദിത്വത്തില്‍ നിന്നും ഓടിയൊളിക്കുന്നവരാകാതെ ലക്ഷ്യത്തെ പൊരുതി നേടുന്ന മനോഭാവമാണ് ഇവിടെ പ്രധാനം. ചിട്ടയായ പരിശ്രമത്തിലൂടെയും വ്യക്തമായ ചിന്തകളിലൂടെയും ഏതൊരു വ്യക്തിക്കും അത്തരം ഒരു അവസ്ഥയിലേക്ക് സ്വയം പാകപ്പെടുത്തിയെടുക്കാന്‍ കഴിയും.
മനസിന് ഭാരമുണ്ടാക്കുന്ന കാര്യങ്ങളെ അകറ്റി നിര്‍ത്തുകയും ടെന്‍ഷനുകളെ സമചിത്തതയോടെയും നേരിടുക. നിശ്ചിത കാലയളവിനുള്ളില്‍ വ്യക്തിപരമായും കൂട്ടുത്തരവാദിത്വത്തിലും നേടിയെടുക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് തീരുമാനിച്ച് അത് സ്ഥാപനത്തിന്റെ ഗോള്‍ ആയി പ്രഖ്യാപിക്കുക.