ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ സെക്യുവേര്‍ഡ് റെഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ(NCD) പബ്ലിക് ഇഷ്യൂ തുടരുന്നു. ഫെബ്രുവരി 5-ന് ആരംഭിച്ച പബ്ലിക് ഇഷ്യൂ ഫെബ്രുവരി 18 വരെ തുടരും. ആയിരം രൂപയാണ് ഒരു എന്‍സിഡിയുടെ മുഖവില. 10.00% മുതല്‍ 12.25% വരെയാണ് പലിശനിരക്കുകള്‍. ഐസിഡി ഓഹരികള്‍ക്ക് CRISIL-ന്റെ BBB-/സ്റ്റേബിള്‍ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. 13 മാസം, 24 മാസം, 36 മാസം, 60 മാസം, 72 മാസം എന്നിങ്ങനെയാണ് എന്‍സിഡി കാലാവധികള്‍. കുറഞ്ഞത് 10 എന്‍സിഡികള്‍ക്ക് (പതിനായിരം രൂപയ്ക്ക്) അപേക്ഷിക്കാം.
സുരക്ഷിതവും സ്ഥിരതയുള്ളതുമായ സാമ്പത്തിക ഉപകരണമായാണ് നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബിഞ്ചറുകള് അഥവാ എന്‍സിഡി കണക്കാക്കപ്പെടുന്നത്. കമ്പനികള്‍ അവരുടെ പ്രവത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഉപാധിയായാണ് എന്ഡിഡികളെ ഉപയോഗിക്കുന്നത്. നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം ഇവ ആകര്‍ഷകമായ നിക്ഷേപ അവസരമാണ്. എന്‍സിഡിയില്‍ നിക്ഷേപിക്കുമ്പോള്‍ നിക്ഷേപകര്‍ കമ്പനിക്ക് പണം കടം കൊടുക്കുന്നതിന് സമമാണ്. ഈ പണത്തിന് കമ്പനി പലിശ നല്കുന്നു.




