ഏഷ്യയിലെ മികച്ച എക്സ്പോര്‍ട്ടര്‍ക്കുള്ള യുണൈറ്റഡ് ഡിപ്ലോമാറ്റിക് കൗണ്‍സിലിന്റെയും (യുഡിസി) ഏഷ്യന്‍-അറബ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെയും ഡിപ്ലോമാറ്റിക്് എക്സലന്‍സ് പുരസ്കാരം ബീറ്റാ ഗ്രൂപ്പ് ചെയര്മാന് ഡോ. ജെ രാജ്മോഹന്‍ പിള്ളയ്ക്ക്. ഏഷ്യന്‍ കശുവണ്ടി മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.
മലേഷ്യയിലെ ക്ലാങില്‍ നടന്ന യുണൈറ്റഡ് ഇക്കണോമിക് സമ്മിറ്റില്‍ വച്ച് മലേഷ്യന്‍ പാര്‍ലമെന്റ് അംഗം ഗണപതിറാവു വെറാമന്, മലേഷ്യന്‍-ചൈനീസ് അസോസിയേഷന് വൈസ് പ്രസിഡന്റ് ഡാറ്റുക്ക് ലോറന്‍സ് ലോ അകിയോങ് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം സമ്മാനിച്ചു.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണ കമ്പനികളിലൊന്നാണ് ബീറ്റാ ഗ്രൂപ്പ്. നട്ട് കിംഗ്, ഒലേ തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന ബ്രാന്‍ഡുകള്‍.




