പുതിയ ഇലക്ട്രിക് കാറായ കര്‍വ്.ഇവി ലോഞ്ച് ചെയ്ത് ടാറ്റ മോട്ടേഴ്സ്. കര്‍വിന്റെ പെട്രോള്‍, ഡീസല്‍ എഞ്ചിന് വാഹനങ്ങളും ഇതോടൊപ്പം ലോഞ്ച് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടിന് ഇവയുടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു.
വില, വലിപ്പം എന്നിവയില്‍ നെക്സണ്‍.ഇവി യേക്കാള്‍ ഒരു പടി മുന്നിലാണ് കര്‍വ്.ഇവി. മിഡ്-സൈസ് എസ്യുവികളുടെ ഗണത്തിലേക്കാണ് കര്‍വ് സ്ഥാനം പിടിക്കുക. ഹ്യൂണ്ടായുടെ ക്രെറ്റ ഇവിയുമായാവും കര്‍വിന്റെ മല്‍സരം.
17.49 ലക്ഷം രൂപ എക്സ് ഷോറൂം പ്രൈസിലാണ് കര്‍വ്.ഇവിയുടെ വില ആരംഭിക്കുക. ടോപ് വേരിയന്റിന്റെ വില 21.99 ലക്ഷം രൂപ.
10% ല്‍ നിന്ന് 80% ലേക്ക് ചാര്‍ജ് ചെയ്യാന്‍ 40 മിനിറ്റ് മാത്രമാണ് വേണ്ടിവരികയെന്ന് കമ്പനി അവകാശപ്പെടുന്നു. 15 മിനിറ്റിന്റെ ക്വിക്ക് ചാര്‍ജില്‍ 150 കിലോമീറ്റര്‍ ഓടാനാവശ്യമായ ചാര്‍ജ് ലഭിക്കും. ഉയര്‍ന്ന വേരിയന്റുകളുടെ മൈലേജ് 585 കിലോമീറ്ററാണ്. 8.6 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ആറ് എയര്‍ബാഗുകള്‍ സുരക്ഷ വര്‍ധിപ്പിക്കുന്നു.