പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ 145 കോടി ഇന്ത്യക്കാര്‍ക്ക് ദേശീയ ഉല്‍സവമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. സ്വതന്ത്ര ഇന്ത്യക്ക് 100 വര്‍ഷം തികയുമ്പോഴും മോദി രാജ്യത്തെ സേവിക്കണമെന്നാണ് ആഗ്രഹമെന്നും മുകേഷ് അംബാനി പറഞ്ഞു. സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൡനോട് അനുബന്ധിച്ചായിരുന്നു അംബാനിയുടെ ആശംസ.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോഴും മോദിജി രാജ്യത്തെ സേവിക്കണമെന്നാണ് എന്റെ ആഗ്രഹം. മോദിയുടെ ജന്മദിനം എല്ലാ ഇന്ത്യക്കാരുടെയും ആഘോഷമാണ്, ഉല്‍സവമാണ്. നമ്മുടെ പ്രിയപ്പെട്ട, ആദരണീയ പ്രധാനമന്ത്രിയുടെ 75ാം പിറന്നാളാണിത്–അംബാനി പറഞ്ഞു.
മോദിയുടെ അമതൃതോല്സവം ഭാരതത്തിന്റെ അമൃതകാലത്താണ് വരുന്നതെന്നും രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി പറഞ്ഞു.