റഷ്യന്‍ സമ്പദ് വ്യവസ്ഥ ലോക സാമ്പത്തിക വളര്‍ച്ചയെ മറികടക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്. സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച കോഫറന്‍സിലാണ് റഷ്യയുടെ സമ്പദ് വ്യവസ്ഥയിലെ പ്രതീക്ഷകളെ കുറിച്ച് പുടിന് സംസാരിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും പദ്ധതികളുടെ നടപ്പാക്കലും എങ്ങനെയാണ് സാമ്പത്തിക പ്രകടനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതെന്ന് പുടിന് കോണ്‍ഫറന്‍സില്‍ പറഞ്ഞു. പൊതുസാമ്പത്തികം, ആസൂത്രണം ചെയ്ത പദ്ധതികളും പരിപാടികളും നടപ്പാക്കല്‍ എന്നിവ റഷ്യന്‍ സമ്പദ് വ്യവസ്ഥയിലെ കാര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. – പുടിന് പറഞ്ഞു.
വ്യവസായം, പ്രദേശങ്ങള്‍, നിയന്ത്രണ മേഖലകള്‍ എന്നിവയുടെ സാധ്യതകള്‍ തുറന്നുകാട്ടിയും വിദേശ പങ്കാളികളുമായുള്ള ബന്ധം വികസിപ്പിച്ചും ആധുനിക സാങ്കേതികവിദ്യകള്‍ വ്യാപകമായി അവതരിപ്പിച്ചും ആധുനിക സമ്പദ് വ്യവസ്ഥയുടെ പുതിയ, സാധ്യതകളുള്ള മേഖലകളില്‍ വൈദഗ്ധ്യം നേടിയും ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ നമ്മള് (റഷ്യന്‍ സമ്പദ് വ്യവസ്ഥ) മറികടക്കണമെന്ന് പുടിന് പറഞ്ഞു.
സെപ്റ്റംബര്‍ തുടക്കത്തില്‍ പുടിന് ബ്രസീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്രിക്സ് സമ്മേളനത്തില്‍ വിര്‍ച്വലായി പങ്കെടുത്തിരുന്നു. നിലവിലെ ആഗോള സാഹചര്യത്തില്‍ വ്യാപാരം, സമ്പദ് വ്യവസ്ഥ, ധനകാര്യം, നിക്ഷേപം എന്നീ മേഖലകളിലുള്ള സഹകരണത്തിന് ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് അന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി വ്യക്തമാക്കി.