ഓഹരികള്‍ തിരികെ വാങ്ങാനുള്ള ഇന്‍ഫോസിസ് പ്രഖ്യാപനത്തിന് പിന്നാലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസും (ടിസിഎസ്) ഓഹരികള്‍ തിരികെ വാങ്ങിയേക്കുമെന്ന് ഹോങ്കോംഗ് ആസ്ഥാനമായ ബ്രോക്കറേജ് കമ്പനി CLSA. ഡിമാന്‍സ് കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ കമ്പനിയിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ടിസിഎസിനും ഓഹരി തിരിച്ചെടുക്കാനുള്ള സമ്മര്‍ദ്ദമുണ്ടെന്നാണ് CLSA കരുതുന്നത്.
2023-ലാണ് ടിസിഎസ് അവസാനമായി ഓഹരി തിരിച്ചെടുത്തത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തില്‍ പ്രത്യേക ലാഭവിഹിതം നല്‍കുന്നതിന് പകരം ടെന്‍ഡര്‍ രീതിയില്‍ ടിസിഎസ് ഓഹരി തിരിച്ചെടുക്കാനാണ് സാധ്യതയെന്നും ഏകദേശം 20,000 കോടി രൂപ ഇതിനായി അവര്‍ ചിലവഴിച്ചേക്കുമെന്നും CLSA അഭിപ്രായപ്പെടുന്നു. ടിസിഎസിന്റെ അവസാന അഞ്ച് ഓഹരി തിരിച്ചെടുക്കലുകള്‍ വിശലകലനം ചെയ്ത CLSA, ആദ്യമായി ഇക്കാര്യം പ്രഖ്യാപിച്ചത് മുതല്‍ ഓഹരി തിരിച്ചെടുക്കല്‍ അവസാനിച്ചത് വരെ ഓഹരി വിലയെ പിന്താങ്ങുന്നതിന് ടിസിഎസ് സാങ്കേതിക പിന്തുണ നല്‍കിയിട്ടുണ്ടെന്നും പറയുന്നു.
അതേസമയം ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് യോഗം കൂടി ഓഹരി തിരിച്ചുവാങ്ങല്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. ഈ തീരുമാനം യോഗത്തില്‍ അംഗീകരിക്കപ്പെട്ടാല്‍, കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഇന്‍ഫോസിസ് നടത്തുന്ന അഞ്ചാമത്തെ ഓഹരി തിരിച്ചുവാങ്ങലായിരിക്കും ഇത്. 2017-ലാണ് ആദ്യമായി ഇന്‍ഫോസിസ് ഓഹരി തിരികെ വാങ്ങിയത്. 2022ലായിരുന്നു അവസാനത്തേത്.
ആകര്‍ഷകമായ മൂല്യവും ഓഹരി തിരിച്ചെടുക്കുന്നത് സംബന്ധിച്ച ശുഭപ്രതീക്ഷകളും കണക്കിലെടുത്ത് Outperform (ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന) റേറ്റിംഗ് ആണ് CLSA ടിസിഎസിന് നല്‍കിയിരിക്കുന്നത്. ഓഹരിയൊന്നിന് 4,279 രൂപയാണ് CLSA തുക കണക്കാക്കുന്നത്. നിലവിലെ ഓഹരിവിലയേക്കാള്‍ 38 ശതമാനം അധികമാണത്. ബുധനാഴ്ച 1.99 ശതമാനം നേട്ടത്തില്‍ 3,110 രൂപയ്ക്കാണ് ടിസിഎസ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. പക്ഷേ 2025 തുടക്കം മുതല്‍ ഇന്നുവരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ ടിസിഎസ് ഓഹരികള്‍ 24 ശതമാനം നഷ്ടത്തിലാണ്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)