തായ്ലന്ഡില് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവ്. ഈ വര്‍ഷം ജനുവരി 1 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.14 ശതമാനം ഇടിവുണ്ടായതായി ടൂറിസം മന്ത്രാലയം അറിയിച്ചു. തായ്ലന്ഡില് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ചൈനയില്‍ നിന്നും 3.3 ദശലക്ഷം സഞ്ചാരികള്‍ എത്തിയിട്ടും ടൂറിസം മേഖലയുടെ തിരിച്ചുവരവ് സംബന്ധിച്ച പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന കണക്കുകളാണിത്.
ജനുവരി 1 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ ഏതാണ്ട് 21.37 ദശലക്ഷം വിദേശ സഞ്ചാരികളാണ് തായ്ലന്ഡ് സന്ദര്‍ശിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണിത്.
സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് പരിഗണിച്ച് ദേശീയ ആസൂത്രണ ഏജന്‍സി വിനോദ സഞ്ചാരികളുടെ വരവ് സംബന്ധിച്ച അനുമാനം ഭേദഗതി ചെയ്തു. ഈ വര്‍ഷം 33 ദശലക്ഷം സഞ്ചാരികള്‍ എത്തുമെന്ന അനുമാനത്തിലാണ് ഇപ്പോള്‍ ആസൂത്രണ ഏജന്‍സി. മുന്‍വര്‍ഷം ഇത് 37 ദശലക്ഷം ആയിരുന്നു. കോവിഡ് രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ ബാധിച്ചതിന് മുമ്പ് 2019-ല്‍ 40 ദശലക്ഷം സഞ്ചാരികള്‍ തായ്ലന്ഡില് എത്തിയിരുന്നു.