ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ ഒരാള്‍, ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആസ്തിയെ കുറിച്ച് നമുക്കെല്ലാം അറിയാം. പക്ഷേ ഇവരുടെ കുടുംബത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സമ്പത്ത്, അതായത് ഏറ്റവും കൂടുതല്‍ റിലയന്‍സ് ഓഹരികള്‍ കൈവശമുള്ളത് ആര്‍ക്കായിരിക്കും?
ഫോര്‍ബ്സിന്റെ കണക്കുകള്‍ പ്രകാരം 109.5 ബില്യണ്‍ ഡോളര്‍ (9.4 ലക്ഷം കോടി രൂപയിലധികം) ആണ് മുകേഷ് അംബാനിയുടെ ആസ്തി. പക്ഷേ റിലയന്‍സ് ഇന്ഡസ്ട്രീസില് ഏറ്റവും കൂടുതല്‍ ഓഹരികള്‍ ഉള്ളത് മുകേഷ് അംബാനിക്കല്ല.
ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഓഹരി അവകാശം
ഓഹരി അവകാശം സംബന്ധിച്ചുള്ള അടുത്ത കാലത്തെ കണക്കുകള്‍ അനുസരിച്ച് അംബാനി കുടുംബത്തിന് റിലയന്‍സില്‍ മൊത്തത്തില്‍ 56,01,426 ഓഹരികള്‍ ഉണ്ട്. ഇതില്‍ ചെയര്മാന് മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും മക്കള്‍ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരുടെയും ഓഹരികള്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെല്ലാം കൂടി 80,52,021 ഓഹരികളാണ് റിലയന്‍സില്‍ ഉള്ളത്.
എന്നാല്‍ ഇവരേക്കാളൊക്കെ റിലയന്‍സ് ഓഹരികള്‍ സ്വന്തമായുള്ളത് മുകേഷ് അംബാനിയുടെ അമ്മ, അതായത് അന്തരിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകനായ ധിരുഭായി അംബാനിയുടെ ഭാര്യ കോകിലബെന്‍ അംബാനിക്കാണ്. 1,57,41,322 റിലയന്‍സ് ഓഹരികള്‍ കോകിലബെന്നിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് റിലയന്‍സ് കുടുംബത്തില്‍ ഏറ്റവും സമ്പത്ത് കോകിലബെന്നിനാണെന്ന് പറയാം.
1934 ഫെബ്രുവരി 24ന് ഗുജറാത്തിലെ ജാംനഗറില്‍ ജനിച്ച കോകിലബെന്‍ സാധാരണ കുടുംബത്തിലാണ് വളര്‍ന്നത്. 1955-ല്‍ ധിരുഭായി അംബാനിയെ വിവാഹം കഴിച്ചതിന് ശേഷം ഇവരുടെ ജീവിതം മാറിമറഞ്ഞു. പക്ഷേ വിവാഹസമയത്ത് ധിരുഭായി അംബാനി ടെക്സ്റ്റൈല്‍ ബിസിനസ് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. ഓദ്യോഗിക വിദ്യാഭ്യാസം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അച്ഛനില്‍ തുടങ്ങി മകനിലൂടെ പടര്‍ന്നുപന്തലിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ച കാണാനും അതിന്റെ ഭാഗമാകാനും കോകിലബെന്നിനായി.
1.57 കോടി രൂപയുടെ റിലയന്‍സ് ഓഹരികളാണ് കോകിലബെന്നിന്റെ പേരിലുള്ളത്. 18,000 കോടി രൂപയുടെ ആസ്തിയാണ് കോകിലയ്ക്ക് ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)