ആഗോള ഹരിത ഹൈഡ്രജന്‍ ആവശ്യകതയില്‍ 10 ശതമാനം സ്വന്തമാക്കാന്‍ ഇന്ത്യ. 2030ഓടെ ഇന്ത്യയില്‍ നിന്നുള്ള ഹരിത ഹൈഡ്രജന്‍ കയറ്റുമതി 100 മില്യണ്‍ മെട്രിക് ടണ്‍ കടക്കുമെന്ന് ഊര്‍ജമന്ത്രി ശ്രീപദ് നായിക് പ്രതീക്ഷ പ്രകടിപ്പിച്ചു. ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിന് കീഴില്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനത്തില്‍ വലിയ പുരോഗതി രാജ്യം സ്വന്തമാക്കിയെന്നും 19 കമ്പനികള്‍ക്ക് അനുമതികള്‍ ലഭിച്ചുവെന്നും ഉല്‍പ്പാദനശേഷി ഒരു വര്‍ഷം 862,000 ടണ്ണില്‍ എത്തിയെന്നും FICCI ഹരിത ഹൈഡ്രജന്‍ ഉച്ചകോടി 2025-ല്‍ മന്ത്രി പറഞ്ഞു.
ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യയെ മുന്നിലെത്തിക്കുക മാത്രമല്ല, ഹരിത ഹൈഡ്രജന്‍ കയറ്റുമതിയില്‍ ആഗോള ഹബ്ബായി മാറുകയെന്നതും ഈ രംഗത്ത് ആശ്രയിക്കാവുന്ന കയറ്റുമതിരാഷ്ട്രമായി മാറുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ ചിലവില്‍ ഉല്പ്പാദിപ്പിക്കാമെന്നതിനാല് ആഗോളതലത്തില്‍ ഹരിത, ശുദ്ധ ഹൈഡ്രജന്‍ രംഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഈ രംഗത്തൈ വിദഗ്ധര്‍ പറയുന്നത്. ഈ രംഗത്ത് ഇന്ത്യയുമായി ഉഭയകക്ഷി പങ്കാളിത്തത്തിന് യൂറോപ്യന്‍ യൂണിയന് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മേയില്‍ റോട്ടര്‍ഡാമില്‍ വെച്ച് നടന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന് രണ്ടാം ഫോറത്തിന് ശേഷം ഇന്ത്യയിലെത്തിയ പ്രതിനിധി സംഘം സഹകരണം ശക്തമാക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നു.