ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുട്ടികളെ അയയ്ക്കാന്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ മുമ്പന്നെത്തേക്കാളും കൂടുതല്‍ തുക സമീപകാലത്ത് ചെലവഴിക്കുന്നുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മക്കളുടെ വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാര്‍ 1.76 ലക്ഷം കോടി രൂപ വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ തന്നെ ഏകദേശം 60 ഐഐടികള്‍ സ്ഥാപിക്കാന്‍ ഇത്രയും തുക മതിയാവും. നിലവില്‍ ഒരു ഐഐടി സ്ഥാപിക്കാന്‍ ശരാശരി 2,820 കോടി രൂപയാണ് ചെലവ്.
2023-24 ല്‍ മാത്രം, വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഇന്ത്യക്കാര്‍ വിദേശത്തേക്ക് ഏകദേശം 29,000 കോടി രൂപ അയച്ചു. ഒരു ദശാബ്ദം മുമ്പ് പ്രതിവര്‍ഷം 2,429 കോടി രൂപയായിരുന്നു വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാര്‍ പുറത്തേക്ക് അയച്ചിരുന്നത്. 12 ഇരട്ടിയോളം വര്‍ധനവാണ് ചെലവിടലില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
എണ്ണം കുറഞ്ഞു, ചെലവ് കൂടി
അതേസമയം 2023 നെ അപേക്ഷിച്ച് 2024 ല്‍ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം 15% കുറഞ്ഞിട്ടുണ്ട്. നിരവധി രാജ്യങ്ങള്‍ തങ്ങളുടെ വിസ നിയമങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞത്. 2024 ല്‍ 7,59,064 വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി വിദേശയാത്ര നടത്തിയതായി സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു. 2023 ല്‍ ഇത് 8,92,989 ആയിരുന്നു.
സര്‍ക്കാര്‍ ബജറ്റ് നിഷ്പ്രഭം
ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ ബജറ്റുമായി കൂടി താരതമ്യം ചെയ്യുമ്പോള്‍ വിദേശ ചെലവുകളുടെ വ്യാപ്തി കൂടുതല്‍ വ്യക്തമാകും. 2025-26 വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഏകദേശം 50,078 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം, ഇന്ത്യക്കാര്‍ ഈ തുകയുടെ പകുതിയിലധികം വിദേശ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍, വിദേശത്തേക്കയച്ച തുകയാവട്ടെ സര്‍ക്കാരിന്റെ മുഴുവന്‍ വാര്‍ഷിക ഉന്നത വിദ്യാഭ്യാസ ബജറ്റിന്റെ മൂന്നിരട്ടിയിലധികമാണ്.