റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയെ അകറ്റാനുള്ള പതിറ്റാണ്ടുകള്‍ നീണ്ട അമേരിക്കന്‍ ശ്രമങ്ങള്‍ ഉയര്‍ന്ന താരിഫ് പ്രഖ്യാപനത്തിലൂടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അട്ടിമറിച്ചെന്ന് മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ചൈനയോട് ട്രംപ് കാട്ടുന്ന പക്ഷപാതപരമായ നടപടി ഒരു ‘വലിയ തെറ്റ്’ ആകുമെന്ന് ബോള്‍ട്ടണ്‍ പറഞ്ഞു.
‘അമേരിക്കയ്ക്ക് ഏറ്റവും മോശം ഫലമാകും ഇത് നല്‍കുകയെന്ന് ഞാന്‍ കരുതുന്നു. റഷ്യയുടെ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട ഈ താരിഫുകളോട് ഇന്ത്യ വളരെ പ്രതികൂലമായി പ്രതികരിച്ചു, കാരണം ചൈനയ്ക്ക് മേല്‍ താരിഫ് ചുമത്തിയിട്ടില്ലെന്ന് അവര്‍ കാണുന്നു,’ ബോള്‍ട്ടണ്‍ പറഞ്ഞു.
‘ഇന്ത്യയ്ക്കെതിരായ ദ്വിതീയ താരിഫുകള്‍ റഷ്യയെ ദോഷകരമായി ബാധിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെങ്കിലും, അത് ഇന്ത്യയെ റഷ്യയുമായി കൂടുതല്‍ അടുപ്പിക്കാന്‍ ഇടയാക്കും. വിരോധാഭാസമെന്നു പറയട്ടെ, ഇന്ത്യ ചൈനയുമായി കൂടുതല്‍ അടുക്കാനും സാധ്യതയുണ്ട്, ഒരുപക്ഷേ യുഎസ് താരിഫ് ശ്രമങ്ങള്‍ക്കെതിരെ അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ താരിഫുകള്‍ ഇന്ത്യ-യുഎസ് ബന്ധങ്ങളില്‍ പിരിമുറുക്കത്തിന് കാരണമാകുമെന്ന് യുഎസ് വിദേശ നയ വിദഗ്ദ്ധനായ ക്രിസ്റ്റഫര്‍ പാഡില്ലയും മുന്നറിയിപ്പ് നല്കി.