നാളികേരം സര്‍വകാല റെക്കോര്‍ഡ് വിലയില്‍ കൈമാറി.മധ്യകേരളത്തിലാണ് വിലവര്‍ദ്ധനവ്. കിലോക്ക് 81 നിരക്കിലാണ് നാളികേര വില്പന നടക്കുന്നത്. കാര്‍ഷിക മേഖലകളില്‍ നാളികേര ലഭ്യത ചുരുങ്ങിയതും ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ വെളിച്ചെണ്ണ വില ഉയരുന്നതും കൊപ്രയാട്ട് വ്യവസായികളെ സമ്മര്‍ദ്ദത്തിലാക്കി. മണ്ഡല കാലമായതിനാല്‍ ചെറുകിട വിപണികളില്‍ പച്ചതേങ്ങ വില്‍പ്പന വര്‍ദ്ധിച്ചു.
നാളികേര വില വര്‍ധിച്ചതിനാല്‍ തന്നെ, നാളികേരം അനുബന്ധ ഉല്പന്നങ്ങള്ക്കും വില വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. വെളിച്ചെണ്ണ, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ എന്നിവയുടെ വിപണി വിലയും വര്‍ധിച്ചിട്ടുണ്ട്. നാളികേരത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യ ഉയരുന്നത്. നിലവില്‍ തമിഴ്നാട്ടില്‍ നിന്നും നാളികേരം കേരള വിപണിയിലേക്ക് എത്തുന്നുണ്ട്.