ഇന്ത്യയിലെ പ്രമുഖ ആഗോള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, കൊച്ചി കോര്‍പ്പറേഷന്റെ ശുചിത്വ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമായി സുപ്രധാനമായ ചുവടുവെപ്പ് നടത്തി.
സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൊച്ചി കോര്‍പ്പറേഷനിലെ 900 ശുചീകരണ തൊഴിലാളികള്‍ക്ക് യൂണിമണി ഓവര്‍കോട്ടും വര്‍ക്ക് വെയറുകളും വിതരണം ചെയ്തു. ശുചീകരണ വേളയില്‍ സംരക്ഷണ ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും അഭാവം മൂലം ശുചീകരണ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണിത്.
കൊച്ചി കോര്പ്പറേഷന് മേയര്‍ എം.അനില്‍കുമാര്‍, യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ സി.എ. കൃഷ്ണന് ആര് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
കൊച്ചി കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ.അഷ്റഫ്, യൂണിമണി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മനോജ് വി.മാത്യു എന്നിവരെ കൂടാതെ കൊച്ചി കോര്‍പ്പറേഷനിലെയും യൂണിമണി ഇന്ത്യയിലെയും ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.

ഞങ്ങള്‍ സേവനം നല്കുന്ന ജനങ്ങള്‍ക്ക് സാമൂഹ്യപ്രതിബദ്ധതയാര്‍ന്ന കാര്യങ്ങള്‍ തിരികെ നല്കുന്നതില് ഞങ്ങള്‍ വിശ്വസിക്കുന്നു. എല്ലാവര്ക്കും വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയില്‍ നിന്നാണ് കൊച്ചി കോര്‍പ്പറേഷന്റെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ. കൊച്ചി കോര്‍പ്പറേഷനിലെ അര്‍പ്പണബോധമുള്ള ശുചീകരണത്തൊഴിലാളികള്‍ക്കൊപ്പം നമ്മുടെ നഗരം വൃത്തിയായും സുരക്ഷിതമായും നിലനിര്‍ത്താനുള്ള അവരുടെ മഹത്തായ ശ്രമത്തില്‍ ഐക്യത്തോടെ നില്ക്കുന്നതില് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്-യൂണിമണി ഡയറക്റ്ററും സിഇഒയുമായ കൃഷ്ണന് ആര് പറഞ്ഞു.