ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സേവന കമ്പനിയായ റിലയന്‍സ് ജിയോയും അത്യാധുനിക സാങ്കേതികവിദ്യയില്‍ മുന്‍നിരയിലുള്ള ബ്രാന്‍ഡായ വണ്‍പ്ലസും ഇന്ത്യയില്‍ 5G സാങ്കേതികവിദ്യയുടെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കുന്നതിന് ജിയോയുടെയും വണ്‍പ്ലസിന്റെയും സാങ്കേതിക നവീകരണവും അടിസ്ഥാന സൗകര്യങ്ങളും ഒരുമിച്ച് കൊണ്ടുവരും.
വണ്‍ പ്ലസിനും ജിയോ Jio ട്രൂ 5 ജി ഉപയോക്താക്കള്‍ക്കും കൂടുതല്‍ മികച്ച നെറ്റ്വര്‍ക്ക് അനുഭവവും നല്‍കാനാണ് വണ്‍പ്ലസും ജിയോയും തമ്മിലുള്ള സഖ്യം ലക്ഷ്യമിടുന്നത്. ഈ സംരംഭങ്ങത്തെ ശക്തിപ്പെടുത്തുന്നതിന്, രണ്ട് ബ്രാന്‍ഡുകളും അത്യാധുനിക 5 ജി ഇന്നോവേഷന്‍ ലാബ് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു.
‘സാധ്യമായതിന്റെ അതിരുകള്‍ ഭേദിക്കുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, ജിയോയുമായുള്ള ഈ പങ്കാളിത്തം ആ പ്രതിബദ്ധതയുടെ തെളിവാണ്. ഈ പങ്കാളിത്തം കണക്റ്റിവിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു ധീരമായ ചുവടുവെപ്പിനെ സൂചിപ്പിക്കുന്നു. ജിയോയും വണ്‍പ്ലസ് ഇന്ത്യയും ഒരുമിച്ച് രാജ്യത്തെ 5G ലാന്‍ഡ്സ്കേപ്പ് പുനര്‍നിര്‍വചിക്കുന്നതിന്, ഉപയോക്താക്കള്‍ക്ക് മുന്നിലുള്ള പരിധിയില്ലാത്ത സാധ്യതകളിലേക്ക് ഒരു കാഴ്ച നല്കുന്നു,” വണ്‍പ്ലസ് വക്താവ് പറഞ്ഞു.
‘ഇന്ത്യയിലെ ഏറ്റവും മികച്ച 5G നെറ്റ്വര്‍ക്കാണ് ജിയോ ട്രൂ 5 ജി. ഇന്ന്, ജിയോ ട്രൂ 5 ജി ശക്തമായ ട്രൂ 5 ജി നെറ്റ്വര്‍ക്ക് ഉപയോഗിച്ച് രാജ്യം മുഴുവന്‍ കവറേജ് നല്കുന്നു. ഇന്ത്യയിലെ മൊത്തം 5G വിന്യാസത്തിന്റെ 85% ജിയോയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് മാന്ത്രികമായ 5G അനുഭവങ്ങള്‍ പരിചയപ്പെടുത്തനുള്ള സമയമാണിത്, വണ്‍പ്ലസ് മായുള്ള ഈ പങ്കാളിത്തം ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. അടുത്ത കുറച്ച് മാസങ്ങളില്‍, ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ചതും മെച്ചപ്പെടുത്തിയതുമായ ഗെയിമിംഗ്, സ്ട്രീമിംഗ്, 5 ജി യുടെ മികച്ച ഉപയോഗ അനുഭവം എന്നിവ അനുഭവപ്പെടുമെന്ന് ജിയോ വക്താവ് പറഞ്ഞു.
പുതിയ ഫീച്ചറുകള്‍ വികസിസിപ്പിക്കുന്നതിലും പരീക്ഷണത്തിലും വിപ്ലവം സൃഷ്ടിക്കുന്നതിനൊപ്പം അന്തിമ ഉപയോക്താക്കളിലേക്ക് ഇത് വേഗത്തില്‍ എത്തിക്കുന്നതിനുമായാണ് ഈ സഹകരണം സജ്ജീകരിച്ചിരിക്കുന്നത്.