വിദേശത്തു നിന്ന് കാറുകള്‍ ഇറക്കുമതി ചെയ്തതിന്റെ പേരിലുള്ള നികുതി വെട്ടിപ്പ് കേസില്‍ 328 കോടി രൂപ പിഴ അടച്ച് റെയ്മണ്ട് ഗ്രൂപ്പ് സിഎംഡി ഗൗതം സിംഘാനിയ. 142 കാറുകളാണ് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. 138 വിന്റേജ് കാറുകളും നാല് ആര് ആന്‍ഡ് ഡി വാഹനങ്ങളും ഇവയിലുള്‍പ്പെടുന്നു.
യുഎഇ, ഹോങ്കോങ്, യുഎസ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇടനിലക്കാര്‍ വഴിയാണ് 2018-21 കാലത്ത് 229.72 കോടി രൂപയുടെ തീരുവ ഒഴിവാക്കി കാറുകള്‍ ഇറക്കുമതി ചെയ്തത്. 328 കോടി രൂപ പിഴയില്‍ പലിശയ്ക്കൊപ്പം ഡിഫറന്‍ഷ്യല്‍ ഡ്യൂട്ടിയും 15% പിഴയും ഉള്‍പ്പെടുന്നു.
2018 നും 2021 നും ഇടയിലാണ് കാറുകള്‍ വാങ്ങിയത്. വെട്ടിപ്പ് നടത്തിയതായി സിംഘാനിയ ആരോപിച്ചു. മുംബൈയിലെ വസതിയായ ജെകെ ഹൗസിലെ തന്റെ മ്യൂസിയത്തിലേക്കാണ് സിംഘാനിയ വിന്റേജ് കാറുകള്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിന്റേജ് കാറുകളുടെ ഇറക്കുമതിക്ക് 251.5 ശതമാനം നികുതി ഇന്ത്യയില്‍ ബാധകമാണ്. ജെകെ ഹൗസില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ വാങ്ങിയ കാറുകളുടെ യഥാര്‍ത്ഥ വില വെളിപ്പെടുത്തുന്ന ഇമെയിലുകളും ചാറ്റുകളും കണ്ടെടുത്തിരുന്നു.