വ്യക്തമായ മാസ്റ്റര്‍ പ്ലാനിലൂടെ മാത്രമേ വികസനം പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകൂവെന്ന് മീരാന്‍ ഫൗണ്ടേഷന് സാരഥിയും പ്രമുഖ സംരംഭകനും കേരള ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റുമായ നവാസ് മീരാന്‍.
കഴിഞ്ഞ 15 വര്‍ഷം സര്‍ക്കാര്‍ ചെലവിട്ട തുക കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരുന്നെങ്കില്‍ കൂടുതലായി പലതും നേടാന്‍ സാധിക്കുമായിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ എന്ന ആശയമാണ് രാഷ്ട്രീയ നേതാക്കള്ക്കുണ്ടാകേണ്ടതെന്നും നവാസ് മീരാന്‍ പറഞ്ഞു.
ഭരണത്തില്‍ ആര് വന്നാലും വികസനത്തിന് തുടര്‍ച്ച വേണം. പാല നഗരത്തിലൂടെ യാത്ര ചെയ്താല്‍ നല്ല റോഡുകളും മികച്ച ബൈപാസുകളും കാണാം. അത് ദീര്‍ഘകാലം കെ എം മാണി ധനമന്ത്രിയായിരുന്ന് നടത്തിയ ആസൂത്രണത്തിന്റെ ഫലമാണ്. തൊടുപുഴയില്‍ പി ജെ ജോസഫിന്റെ നേതൃത്വത്തിലും മികച്ച ബൈപാസുകള്‍ വന്നു. എന്നാല്‍ കേരളത്തിലെ 25 ടൗണുകളെടുത്താല് 20ലും ഇതല്ല സ്ഥിതി. രണ്ട് മാര്‍ക്ക് പോലും നല്‍കാനാവില്ല-അദ്ദേഹം പറഞ്ഞു.
എന്താണ് ജിഡിപിയെന്ന് ചോദിച്ചാല്‍ കേരളത്തിലെ യുജവനസംഘടനകളിലെ 10 നേതാക്കളില്‍ എത്ര പേര് കൃത്യമായ മറുപടി പറയും? രാഷ്ട്രീയ തല്‍പ്പരരാണെങ്കില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് ഒരു മൊഡ്യൂള്‍ മീരാന്‍ ഫൗണ്ടേഷന് തയാറാക്കിയിട്ടുണ്ടെന്നും അതുമായി സ്കൂളുകളിലേക്ക് പോവുകയാണെന്നും നവാസ് മീരാന്‍ പറഞ്ഞു.