ലോകമെമ്പാടുമുള്ള 115-ലധികം രാജ്യങ്ങളിലായി 18,000-ലധികം ഔട്ട്ലെറ്റുകളുള്ള ഫാസ്റ്റ്ഫുഡ് ബ്രാന്‍ഡുകളിലൊന്നാണ് KFC.1930 മാര്‍ച്ച് 20 ന് കെന്റക്കിയിലെ നോര്‍ത്ത് കോര്ബിലാണ് ‘സാണ്ടേഴ്സ് കോര്‍ട്ട് & കഫേ’ എന്ന പേരില്‍ KFC യുടെ തുടക്കം. 1952 സെപ്റ്റംബര്‍ 24-ന് യൂട്ടായിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ ‘കെന്റക്കി ഫ്രൈഡ് ചിക്കന്‍’ ആദ്യ ഫ്രാഞ്ചൈസി തുറന്നു. കോഴിയിറച്ചിയെ വ്യത്യസ്തമായ രുചിയോടെ പാന്‍ ഫ്രൈ ചെയ്ത് തീന്മേശയില് എത്തിക്കുക എന്ന ആശയം പ്രവര്‍ത്തികമാക്കിയത് കേണല്‍ ഹാര്‍ലാന്‍ഡ് സാന്‍ഡേഴ്സ് ആയിരുന്നു.
KFC ലോഗോയില്‍ കാണുന്ന വൃദ്ധനായ വ്യക്തി KFC സ്ഥാപകന്‍ കേണല്‍ ഹാര്‍ലാന്‍ഡ് സാന്‍ഡേഴ്സ് ആണ്. തന്റെ ഗ്യാസ് സ്റ്റേഷനോട് ചേര്‍ന്ന് അദ്ദേഹം ആരംഭിച്ച സംരംഭമാണ് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച KFC
ഹാര്‍ലാന്‍ഡ് സാന്‍ഡേഴ്സിന്റെ സുഹൃത്തായ പീറ്റ് ഹാര്‍മാന്‍ ആണ് ‘കെന്റക്കി ഫ്രൈഡ് ചിക്കന്‍’ എന്ന വാചകം ആദ്യമായി ഉപയോഗിച്ചത്. സമാന ബിസിനസ് ചെയ്യുന്നവര്‍ തട്ടിയെടുക്കാതിരിക്കുന്നതിനായി KFC യുടെ 1940 മുതലുള്ള പാചക രഹസ്യം അതീവ രഹസ്യമായി കെന്റക്കിയിലെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്നു.
KFC ആദ്യം ഉദ്ദേശിച്ചത് നോണ്‍ വെജിറ്റേറിയന്മാര്ക്ക് മാത്രമായിരുന്നു. എന്നാല്‍ എല്ലാ രുചികളും അവര്‍ നിറവേറ്റണം എന്ന വസ്തുത കണക്കിലെടുത്താണ് അവര്‍ തങ്ങളുടെ ഭക്ഷണശാലകളില്‍ വെജിറ്റേറിയന്‍ ഇനങ്ങള്‍ ആരംഭിച്ചത്.
ചിക്കന്‍ വറുക്കുന്നതിന് പ്രഷര്‍ കുക്കറുകള്‍ ആദ്യമായി ഉപയോഗിച്ചവരില്‍ ഒരാളാണ് കേണല്‍ സാന്‍ഡേഴ്സ്, ഇത് പാചക സമയം ഗണ്യമായി കുറയ്ക്കുന്നു.
സംരംഭം വിജയിച്ചതോടെ 1964-ല്‍ സാന്‍ഡേഴ്സ് തന്റെ കമ്പനി $2 മില്യണ്‍ ഡോളറിന് നിക്ഷേപകര്‍ക്ക് വിറ്റു, തുടര്‍ന്ന് അദ്ദേഹം ഒരു ക്വാളിറ്റി കണ്ട്രോളര് എന്ന നിലയില്‍ ബോര്‍ഡില്‍ തുടര്‍ന്നു.1976-ല്‍ ഒരു സര്‍വേ പ്രകാരം ഏറ്റവും കൂടുതല്‍ തിരിച്ചറിയപ്പെടാവുന്ന രണ്ടാമത്തെ സെലിബ്രിറ്റിയായി കേണലിനെ തിരഞ്ഞെടുത്തു.
2017ല്‍ കെഎഫ്സി ഒരു ചിക്കന്‍ സാന്ഡ്വിച്ച് ബഹിരാകാശത്തേക്ക് അയച്ചു. പല ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ നിന്നും വ്യത്യസ്തമായി, മുന്‍കൂട്ടി പാകം ചെയ്തതോ ഫ്രോസണ്‍ ചെയ്തതോ ആയ ചിക്കന്‍ KFC ഉപയോഗിക്കാറില്ല
ഏറ്റവും കൂടുതല്‍ വരുമാനം നേടിയ കെഎഫ്സി ബെയ്ജിംഗിലാണ്, ശരാശരി വാര്‍ഷിക വില്‍പ്പന $15.1 മില്യണ്‍ ആണ്. ഏറ്റവും കുറഞ്ഞ വരുമാനം നേടിയ KFC ക്യൂബയിലാണ്, ശരാശരി വാര്‍ഷിക വില്‍പ്പന $300,000 ആണ്.