റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത എം അംബാനി, ”സ്പോര്‍ട്സ് ലീഡര്‍ ഓഫ് ദി ഇയര്‍-ഫീമെയില്‍” അവാര്‍ഡിന് അര്‍ഹയായി. ന്യൂഡല്‍ഹിയില്‍ നടന്ന സി ഐ ഐ സ്കോര്‍കാര്‍ഡ് 2023 പരിപാടിയിലാണ് നിതയെ ആദരിച്ചത്. ഇന്ത്യയുടെ കായിക മേഖലയെ നയിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് മുകേഷ് അംബാനിയുടെ ഭാര്യ കൂടിയായ നിതയ്ക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
സ്പോര്‍ട്സ് പ്രൊമോട്ട് ചെയ്യുന്ന മികച്ച കോര്‍പറേറ്റിനുള്ള അവാര്‍ഡ് റിലയന്‍സ് ഫൗണ്ടേഷന് ലഭിക്കുകയും ചെയ്തു.
സ്പോര്‍ട്സ് ലീഡര്‍, സ്പോര്‍ട്സ് പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ മികച്ച കോര്‍പ്പറേറ്റ്’ എന്നിവയ്ക്കുള്ള സി ഐ ഐ സ്പോര്‍ട്സ് ബിസിനസ് അവാര്‍ഡുകള്‍ സ്വീകരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് നിത അംബാനി പറഞ്ഞു. 2023 യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ കായിക മികവിന്റെ വര്‍ഷമാണ്. നമ്മുടെ കായികതാരങ്ങള്‍ ഒന്നിലധികം കായിക ഇനങ്ങളില്‍ ബഹുമതികള്‍ നേടി ആഗോള വേദിയില്‍ രാജ്യത്തിന് അഭിമാനമായെന്നും അവര്‍ പറഞ്ഞു.
141-ാമത് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി സെഷന് മുംബൈയില്‍ സംഘടിപ്പിച്ചുകൊണ്ട് 40 വര്‍ഷത്തിനു ശേഷം നമ്മള് ഒളിമ്പിക്സ് പ്രസ്ഥാനത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. റിലയന്‍സ് ഫൗണ്ടേഷനില്‍, ഇന്ത്യയുടെ യുവജനങ്ങള്‍ക്ക് ലോകോത്തര അവസരങ്ങളും പിന്തുണയും നല്‍കാനും ഇന്ത്യയെ ആഗോള കായിക ശക്തിയായി മാറ്റാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത അംബാനി പറഞ്ഞു,