റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലൈഫ്സ്റ്റൈല്‍, ഫാഷന്‍ ഇ-കൊമേഴ്സ് സ്ഥാപനമായ അജിയോ പുതിയ ഇന്ററാക്ടിവ് ഇ-കൊമേഴ്സ് പാറ്ഫോമായ അജിയോഗ്രാം തുടങ്ങി. അജിയോഗ്രാമില്‍ ഇന്ത്യന്‍ ഫാഷന്‍, ലൈഫ്സ്റ്റൈല്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങള്‍ കമ്പനി ലഭ്യമാക്കും.നേരിട്ട് ഉപഭോക്താക്കളിലേക്ക് സേവനമെത്തിക്കുന്ന ( D2C) 100 ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനും വിപുലീകരിക്കാനും പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.
അടുത്ത വര്‍ഷത്തോടെ 200 എക്സ്ക്ലൂസീവ് ഇന്ത്യന്‍ ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ഡി2സി ബ്രാന്‍ഡുകള്‍ അജിയോഗ്രാമില്‍ ഉള്‍പ്പെടുത്താനും കമ്പനി പദ്ധതിയിടുന്നു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യന്‍ ഡി2സി വിപ്ലവം നൂതനമായ നിരവധി ഫാഷന്‍ ബ്രാന്‍ഡുകള്‍ നിര്‍മ്മിച്ചതായി അജിയോ സിഇഒ വിനീത് നായര്‍ പറഞ്ഞു. അജിയോഗ്രാം ഈ ബ്രാന്‍ഡുകളെ ഒരു കുടക്കീഴില് കൊണ്ടുവരും, അജിയോയുടെ തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവം പ്രയോജനപ്പെടുത്തിക്കൊണ്ട് അവരുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും സഹായിക്കാനും സഹായിക്കും. രാജ്യത്തെ 100 ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കാന്‍ അജിയോഗ്രാമിന് കഴിയുമെന്നും വിനീത് നായര്‍ പറഞ്ഞു.
ഈ ബ്രാന്‍ഡുകള്‍ സ്കെയില്‍ ചെയ്യാന്‍ സഹായിക്കുന്നതിന് അജിയോ നിക്ഷേപിക്കുകയും സമഗ്ര പിന്തുണ നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.