ഒക്ടോബര്‍ 1 ന് ആരംഭിച്ച 2023-24 വിപണന വര്‍ഷത്തില്‍ രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം 8 ശതമാനം കുറഞ്ഞ് 33.7 ദശലക്ഷം മെട്രിക് ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന് (ഐഎസ്എംഎ). പഞ്ചസാര ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞത് ഉല്‍പ്പാദനം ഗണ്യമായി ഇടിയാന്‍ കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
എഥനോള്‍ ഉല്‍പ്പാദനത്തിന് ഉപയോഗിച്ചേക്കാവുന്ന പഞ്ചസാരയുടെ കണക്കുകള്‍ ചേര്ക്കാതെയാണിത്. കഴിഞ്ഞ ഉല്‍പ്പാദന വര്‍ഷത്തില്‍ 36.6 ദശലക്ഷം ടണ്‍ പഞ്ചസാര ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ചെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ നിന്ന് 4.1 ദശലക്ഷം ടണ്‍ പഞ്ചസാര എഥനോള്‍ ഉല്‍പ്പാദനത്തിനായി മാറ്റി. ഇത് കൂടി പരിഗണിച്ചാല്‍ ഇത്തവണ വിപണിയില്‍ എത്തുന്ന പഞ്ചസാര 29.6 ദശലക്ഷം ടണ്ണായി കുറയും.
മഹാരാഷ്ട്രയിലും കര്‍ണാടകയിലുമടക്കം ഉല്‍പ്പാദന സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞത് പഞ്ചസാര ഉല്പാദനത്തെ സാരമായി ബാധിച്ചുവെന്നും ഇത് കയറ്റുമതി ക്ഷാമത്തിന് ഇടയാക്കുമെന്നും ഐഎസ്എംഎ പറയുന്നു. ഏഴ് വര്‍ഷം കൂടിയാണ് കരിമ്പ് കൃഷിക്ക് വരള്‍ച്ച തിരിച്ചടിയാകുന്നത്.
സര്‍ക്കാര്‍ കയറ്റുമതി ഈ വര്‍ഷം പ്രോല്സാഹിപ്പിക്കാനിടയില്ല. 2021-22 11.1 ദശലക്ഷം ടണ്‍ പഞ്ചസാരയുടെ റെക്കോഡ് കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. കഴിഞ്ഞ ഉല്‍പ്പാദന വര്‍ഷത്തില്‍ 6.2 ദശലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയാണ് കയറ്റുമതി ചെയ്തത്.
മഹാരാഷ്ട്രയിലും കര്‍ണാടകയിലുമടക്കം ഉല്‍പ്പാദന സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞത് പഞ്ചസാര ഉല്പാദനത്തെ സാരമായി ബാധിച്ചു.