ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സാധാരണയായി ഉപയോഗിക്കുന്ന വാണിജ്യ എല്‍പിജിയുടെ വില എണ്ണക്കമ്പനികള്‍ 101.5 രൂപയായി ഉയര്‍ത്തി.
പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ ന്യൂഡല്‍ഹിയില്‍ 1,833 രൂപയ്ക്ക് വില്‍ക്കും. ചെന്നൈയില്‍ 1,999.50 രൂപയാണ് 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് ലഭിക്കുക. നാല് മെട്രോകളില്‍ ഏറ്റവും വില കൂടുതല്‍ ചെന്നൈയിലാണ്. കൊല്‍ക്കത്തയില്‍ 1,943 രൂപയും മുംബൈയില്‍ 1,785.50 രൂപയുമാണ് വില.
ഒക്ടോബറില്‍ വാണിജ്യ എല്‍പിജി വില ഒഎംസികള്‍ 209 രൂപയായി ഉയര്‍ത്തിയിരുന്നു. സെപ്റ്റംബറില്‍ ഇത് 158 രൂപ കുറക്കുകയും ചെയ്തിരുന്നു.
ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന ആശങ്കകള്‍ കാരണമുണ്ടായ ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പിനെത്തുടര്ന്നാണ് ഇപ്പോഴത്തെ വര്‍ധനവ്.