പൊതുവെ ഐടി വ്യവസായത്തിന് നല്ല കാലമല്ലിത്. യുഎസ് സമ്പദ് വ്യവസ്ഥ പിന്നോട്ടടിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സമ്മര്‍ദ്ദത്തിലാണ് ഐടി കമ്പനികള്‍. ഐടി മേഖലയിലെ കമ്പനികളുടെ ലാഭം കുറയുന്നത് സ്ഥാപനത്തിലെ ജീവനക്കാരെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തുകയാണ് പ്രമുഖ കമ്പനികളെല്ലാം.
2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ ഐടി മേഖലയില്‍ 51,744 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ ആദ്യവാരം 21.1 ലക്ഷം ജീവനക്കാരാണ് ഇന്‍ഫോസിസും ടിസിഎസും അടക്കം ഇന്ത്യയിലെ ടോപ് 10 ഐടി കമ്പനികളിലുണ്ടായിരുന്നത്. സെപ്റ്റംബര്‍ അവസാനം ഇത് 20.6 ലക്ഷമായി കുറഞ്ഞു.
വരുന്ന പാദങ്ങളില്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടായേക്കാമെന്ന് രണ്ടാം പാദ ഫലങ്ങള്‍ക്കൊപ്പം കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍ഫോസിസില്‍ ജീവനക്കാരുടെ എണ്ണം 6,16,171 ല്‍ നിന്ന് 6,06,985 ലേക്ക് താഴ്ന്നു. വിപ്രോ 2,62,626 ല്‍ നിന്ന് 2,44,707 ലേക്ക് ജീവനക്കാരെ കുറച്ചു. ഇന്‍ഫോസിസ് 3,46,845 ല്‍ നിന്ന് 3,28,764 ലേക്കാണ് സമീപകാലത്ത് ജീവനക്കാരെ കുറച്ചത്.
ഡിമാന്‍ഡ് കുറഞ്ഞ സ്ഥിതിയിലാണ് ഐടി മേഖലയെന്ന് അടുത്തിടെ ടിസിഎസ് സിഇഒയായി നിയമിക്കപ്പെട്ട കെ കൃതിവാസന് പറയുന്നു.