ചന്ദ്രയാന്‍-3 വിക്ഷേപണം വിജയമായതോടെ ദൗത്യത്തില്‍ പങ്കാളികളായ സ്വകാര്യ കമ്പനികളുടെയും പ്രതിച്ഛായ വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ചന്ദ്രയാന്‍ പ്രൊജക്റ്റില്‍ ഐഎസ്ആര്‍ഒയുടെ വ്യാവസായിക പങ്കാളിയായ സെന്‍ട്രം ഇലക്ട്രോണിക്സിന്റെ ഓഹരി മൂല്യം വ്യാഴാഴ്ച 7.51% ഉയര്‍ന്നു. 1643 ല്‍ നിന്ന് 123.50 രൂപ ഉയര്‍ന്ന് 1766.9 രൂപയിലാണ് സെന്‍ട്രം ഓഹരികള്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ ആറ് മാസത്തിനിടെ 189 ശതമാനം ലാഭവും ഒരു വര്‍ഷത്തിനിടെ 274.51% ലാഭവും സെന്‍ട്രം ഇലക്ട്രോണിക്സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്കി.
കഴിഞ്ഞ ആറ് മാസം നിഫ്റ്റി ബെഞ്ച്മാര്‍ക്ക് സൂചിക നിക്ഷേപകര്‍ക്ക് നല്കിയ 11.33 ശതമാനം ലാഭത്തേക്കാള്‍ 17 ഇരട്ടിയിലേറെ ലാഭമാണ് സെന്‍ട്രം ഓഹരികള്‍ കൈയില്‍ വെച്ചവര്‍ക്ക് ലഭിച്ചത്. ചന്ദ്രയാന്‍-3 യുടെ മൊഡ്യൂളുകളും സിസ്റ്റങ്ങളുമടക്കം ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് സെന്‍ട്രം ഐഎസ്ആര്‍ഒയ്ക്ക് നല്‍കിയത്.
ചന്ദ്രയാന്‍-3 യുടെ മൊഡ്യൂളുകളും സിസ്റ്റങ്ങളുമടക്കം ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് സെന്‍ട്രം ഐഎസ്ആര്‍ഒയ്ക്ക് നല്‍കിയത്