ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് ഐആര്ടിസിടിയുടേത്. സാങ്കേതിക കാരണങ്ങളാല്‍ ഐആര്‍സിടിസി വെബ്സൈറ്റ് പലപ്പോഴും ക്രാഷാവാറുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് ടിക്കറ്റെടുക്കാന്‍ നോക്കുമ്പോഴായിരിക്കും പലപ്പോഴും ഇത് സംഭവിക്കുക. അങ്ങനെ വരുമ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വേറെ എന്തൊക്കെ വഴികളുണ്ടെന്ന് നോക്കാം.
സുരക്ഷിതമായും എളുപ്പത്തിലും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന ആദ്യത്തെ ഓപ്ഷനാണ് ആമസോണ്‍ പേ ട്രാവല്‍. ആമസോണ്‍ ഡോട്ട് ഇന്‍ ഐആര്‍സിടിസിയുടെ ഓഥറൈസ്ഡ് പാര്‍ട്ട്ണറുമാണ്. ടോപ്പ് റൂട്ടുകള്‍, ട്രെയിനുകള്‍, ഡെസ്റ്റിനേഷനുകള്‍ ഇവയെല്ലാം സംബന്ധിച്ച വിവരങ്ങള്‍ ആമസോണ്‍ പേ ട്രാവലില്‍ ലഭ്യമാണ്. ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിന് അധിക ചാര്‍ജ്ജ് ഈടാക്കുന്നുമില്ല.
ഐആര്‍സിടിസിയുടെ മറ്റൊരു ഓഥറൈസ്ഡ് പാര്‍ട്ടണറായ മേക്ക് മൈ ട്രിപ്പ് അഥവാ എംഎംടി യാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അടുത്ത മാര്‍ഗ്ഗം. മേക്ക് മൈ ട്രിപ്പില്‍ പേഴ്സണല്‍, മൈ ബിസ് എന്നീ രണ്ട് അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ കഴിയും. എംഎംടിയില്‍ പിഎന്‍ആര്‍ ഉപയോഗിച്ച് ലൈവ് ട്രെയിന്‍ ട്രാക്കിംഗ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ട്രെയിന്‍ സ്റ്റാറ്റസ് സംബന്ധിച്ച റിമൈന്‍ഡറുകളും അപ്ഡേറ്റുകളും ലഭ്യമാണ്.
ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അടുത്ത മാര്‍ഗ്ഗമാണ് യാത്രാ ഡോട്ട് കോം. ഇതൊരു ഓണ്‍ലൈന്‍ ട്രാവല്‍ വെബ്സൈറ്റാണ്. യാത്രാ ഡോട്ട് കോം സൈറ്റില്‍ പോയി അതിലെ ഐആര്‍സിടിസി ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് പേജില്‍ പോയിട്ട് വേണം ടിക്കറ്റ് ബുക്ക് ചെയ്യാന്‍.
ഗോ ഐബിബോ – ഇതാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അടുത്ത മാര്‍ഗ്ഗം. ഗോ ഐബിബോയുടെ ബുക്ക് ട്രെയിന്‍ ടിക്കറ്റ്സ് പേജ്, അതുപോലെ ഇന്ത്യന്‍ റെയില്‍വേസ് എന്‍ക്വയറി ആന്റ് റിസര്‍വേഷന്‍ പേജ് സന്ദര്‍ശിക്കുക. തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. അതുപോലെ ഐആര്‍സിടിസി ഐഡി ക്രിയേറ്റ് ചെയ്ത് സീറ്റുകള്‍ റിസര്‍വ്വ് ചെയ്യുകയും പിഎന്‍ആര്‍ സ്റ്റാറ്റസും ട്രെയിനിന്റെ സ്റ്റാറ്റസും അറിയുകയും ചെയ്യാം.
റെഡ് ബസ് ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ആണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അടുത്ത ഓപ്ഷന്. ആദ്യം റെഡ് ബസ്സ് റെഡ് റെയില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് പേജ് സന്ദര്‍ശിക്കുക. ടിക്കറ്റുകള്‍ക്ക് വിവിധങ്ങളായ ഡിസ്കൗണ്ട് ഓപ്ഷനുകളുണ്ട് ഇതില്‍. യുപിഐ പേമെന്റ് ഓപ്ഷന് വഴിയുള്ള ബുക്കിംഗുകളില്‍ കാന്സലേഷന് സമയത്തുള്ള ഇന്‍സ്റ്റന്റ് റീഫണ്ടും, റെഡ് ബസ് ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ഉറപ്പ് നല്കുന്നു.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അടുത്ത മാര്‍ഗ്ഗമാണ്, ഡിജിറ്റല്‍ പേമെന്റ് ആപ്പായ പേടിഎം. പേടിഎം ആപ്പ് സന്ദര്‍ശിച്ച് ട്രെയിന്‍ ബുക്കിംഗ്സ് സെലക്ട് ചെയ്യുക. അതിനുശേഷം ബുക്ക് ടിക്കറ്റ് ഓപ്ഷന് സെലക്ട് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുക. പേടിഎമ്മില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് സ്പെഷ്യല്‍ ഡിസ്കൗണ്ടുകളും നല്‍കുന്നുണ്ട്.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള, മറ്റ്, ബിടുസി ഓണ്‍ലൈന്‍ ട്രാവല്‍ ആന്റ് ടൂറിസം കമ്പനികളാണ് മൂവിറ്റ്, ട്രെയിന്ലൈന്, ഇക്സിഗോ, റെയില്‍യാത്രി, ഈസി മൈ ട്രിപ്പ് ഇവയെല്ലാം. അപ്പോള്‍ എല്ലാവര്ക്കും ശുഭയാത്ര ആശംസിക്കുന്നു.