2023 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് ഇടപാടുകളില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തുന്നത്. പേമെന്റുകളുടെ ഡിജിറ്റൈസേഷനെ സംബന്ധിച്ചുള്ള ആര്‍ബിഐ സൂചിക, ആര്‍ബിഐ ഡിപിഐ അനുസരിച്ചാണിത്. മാര്‍ച്ചിലെ ആര്‍ബിഐ- ഡിപിഐ അതായത് ഡിജിറ്റല്‍ പേമെന്റ്സ് ഇന്‍ഡെക്സ് 395.58, ആണ്. അതേസമയം 2022 സെപ്റ്റംബറില്‍ ഇത് 377.46 ആയിരുന്നു. അപ്പോള്‍ 13.24 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
ആര്‍ബിഐ- ഡിപിഐ ഇന്‍ഡെക്സ് എല്ലാ അളവുകോലിനനുസരിച്ചും ഗണ്യമായി കൂടുകയാണ് ഉണ്ടായിരിക്കുന്നത്. പേമെന്റ് ഇന്ഫ്രാസ്ട്രക്ച്ചറലിയെും പേമെന്റ് പെര്ഫോര്മന്സിലെയും കുതിപ്പാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
മാര്‍ച്ച് 2018ലെ ബേസ് ഇന്‍ഡെക്സ് 100 ആയിരുന്നു. പിന്നീട് അവിടംതൊട്ട് ശാശ്വതമായ വര്‍ധനവാണ് കാണാന്‍ കഴിഞ്ഞത്. മാര്‍ച്ച് 2022ലെ ആര്‍ബിഐ-ഡിപിഐ 349.30 ആയിരുന്നു. അതേസമയം മാര്‍ച്ച് 2021ല്‍ അത് 270.59 ഉം. 2021 സെപ്റ്റംബറില്‍ അത് 304.06 ഉം ആയിരുന്നു.
2019-20 ലെ ആറാമത്തെ ബൈ മന്ത്ത്ലി മോണിറ്ററി പോളിസി സ്റ്റേറ്റ്മെന്റിന്റെ ഭാഗമായാണ,് ആര്‍ബിഐ ഡിപിഐ രൂപീകരിച്ചത്. ഇതിന്റെ ഉദ്ദേശ്യം, രാജ്യത്തെ, പേമെന്റുകളുടെ ഡിജിറ്റൈസേഷന്റെ തോത് പഠിക്കുകയെന്നതാണ്.
ഇന്‍ഡെക്സില്‍ അടങ്ങിയിരിക്കുന്നത് 5 പാരാമീറ്ററുകള്‍ ആണ്. പേമെന്റ് ഇനേബ്ലേഴ്സ്, പേമെന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍- ഡിമാന്റ് സൈഡ് ഫാക്ടേഴ്സ്, പേമെന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍- സപ്ലൈ സൈഡ് ഫാക്ടേഴ്സ്, പേമെന്റ് പെര്‍ഫോര്‍മെന്‍സ്, കണ്‍സ്യൂമര്‍ സെന്‍ട്രിസിറ്റി എന്നിവയാണ് പാരാമീറ്ററുകള്‍. ഓരോന്നിനും ഓരോ മെഷറബിള് ഇന്‍ഡിക്കേറ്ററും ഉണ്ട്.
അടുത്തിടെ പിഡബ്ല്യുസി ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, യുപിഐ ട്രാന്സാക്ഷന്സിന്റെ വളര്‍ച്ച 2026-27 ആകുമ്പോഴേക്കും ഒരു ദിവസത്തില്‍ 1 ബില്യണ്‍ ഇടപാടുകള്‍ എന്ന തലത്തിലേക്ക് ഉയരും. 2022-23 വര്‍ഷം ഇന്ത്യയിലെ ഡിജിറ്റല്‍ പേമെന്റുകളുടെ വളര്‍ച്ചക്ക് പ്രധാനപ്പെട്ടതായിരുന്നു. റീറ്റെയില്‍ സെഗ് മെന്റിലെ ടോട്ടല്‍ ട്രാന്സാക്ഷന് വോള്യത്തിലല്, ഏകദേശം 75 ശതമാനത്തോളം യൂപിഐ തന്നെയാണ്.