1.ഇലോണ്‍ മസ്ക്ക്
സമ്പത്ത്: 233.8 ബില്യണ്‍ ഡോളര്‍
കമ്പനി: ടെസ്ല, സ്പേസ്എക്സ്
ഇന്നവേഷന്‍ ഇതിഹാസം ഇലോണ്‍ മസ്ക്ക് തന്നെയാണ് ഒന്നാമന്. ആറ് കമ്പനികളുടെ സ്ഥാപകനാണ് ടെസ്ല സിഇഒ. സ്പേസ് എക്സ്, ബോറിങ് കമ്പനി തുടങ്ങിയവയാണ് പ്രധാന സ്റ്റാര്‍ട്ടപ്പുകള്‍. ടെസ്ലയുടെ 23 ശതമാനം ഓഹരികള്‍ മസ്ക്കിന്റെ കൈയിലാണ്. സ്പേസ് എക്സിന്റെ മൂല്യം 127 ബില്യണ്‍ ഡോളറോളം വരും.
2. ബെര്‍നാര്‍ഡ് അര്‍നൗ
സമ്പത്ത്: 228.7 ബില്യണ്‍ ഡോളര്‍
കമ്പനി: എല്‍വിഎംഎച്ച്

എല്‍വിഎംഎച്ച് എന്ന ഫാഷന്‍ സാമ്രാജ്യത്തിന്റെ അധിപനാണ് അര്‍നൗ. 75ഓളം ഫാഷന്‍ ആന്‍ഡ് കോസ്മെറ്റിക്സ് ബ്രാന്‍ഡുകളുണ്ട് ഗ്രൂപ്പിന് കീഴില്‍. അമേരിക്കന്‍ ജൂവലറായ ടിഫാനി ആന്‍ഡ് കോയെ 2021ല്‍ 15.8 ബില്യണ്‍ ഡോളറിനാണ് എല്‍വിഎംഎച്ച് ഏറ്റെടുത്തത്. നെറ്റ്ഫ്ളിക്സ്, ടിക് ടോക്ക് തുടങ്ങിയ കമ്പനികളില്‍ അര്നൗവിന്റെ മാതൃകമ്പനിക്ക് നിക്ഷേപമുണ്ട്.
3. ലാറി എല്ലിസണ്
സമ്പത്ത്: 157.2 ബില്യണ്‍ ഡോളര്‍
കമ്പനി: ഒറക്കിള്‍
സോഫ്റ്റ് വെയര്‍ ഭീമന് ഒറക്കിളിന്റെ ചെയര്‍മാനും ചീഫ് ടെക്നോളജി ഓഫീസറും സഹസ്ഥാപകനുമാണ് ലാറി എല്ലിസണ്. കമ്പനിയുടെ 35 ശതമാനം ഓഹരിയും എല്ലിസന്റെ പേരിലാണ്. 37 വര്‍ഷത്തോളം കമ്പനിയുടെ തലപ്പത്തിരുന്ന ശേഷം 2014ലാണ് എല്ലിസണ് സ്ഥാനമൊഴിഞ്ഞത്. മസ്ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി ടെസ്ലയുടെ ബോര്‍ഡിലും അദ്ദേഹമുണ്ട്.
4. ജെഫ് ബെസോസ്
സമ്പത്ത്: 149.8 ബില്യണ്‍ ഡോളര്‍
കമ്പനി: ആമസോണ്‍
1994ലാണ് ഇ-കൊമേഴ്സ് ഭീമന് ആമസോണിന് ജെഫ് ബെസോസ് തുടക്കമിടുന്നത്, അതും സിയറ്റിലിലെ ഗരാജില്‍ നിന്ന്. ഏറെക്കാലം കമ്പനിയുടെ സിഇഒ സ്ഥാനത്തിരുന്ന ശേഷം 2021ലാണ് അദ്ദേഹം രാജിവെച്ച് എക്സിക്യൂട്ടിവ് ചെയര്‍മാനായി സ്ഥാനമേറ്റത്. ഇന്ന് 10 ശതമാനത്തില്‍ താഴെയാണ് അദ്ദേഹത്തിന് കമ്പനിയിലുള്ള ഉടമസ്ഥാവകാശം. 400 മില്യണ്‍ ഡോളറിലധികം അദ്ദേഹം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്.
5. ബില്‍ ഗേറ്റ്സ്
സമ്പത്ത്: 118.6 ബില്യണ്‍ ഡോളര്‍
സ്ഥാപനം: ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനെന്ന നിലയിലാണ് ബില്‍ ഗേറ്റ്സിന്റെ സൗഭാഗ്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പോള്‍ അലനുമൊത്ത് 1975ലാണ് ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റിന് തുടക്കമിട്ടത്. 2020ലാണ് ഗേറ്റ്സ് മൈക്രോസോഫ്റ്റ് ബോര്‍ഡില്‍ നിന്ന് പടിയിറങ്ങുന്നത്. നിലവില്‍ കമ്പനിയുടെ 1.3 ശതമാനം ഓഹരികള്‍ മാത്രമാണ് ഗേറ്റ്സിന്റെ കൈയിലുള്ളത്.