2060 ആകുമ്പോഴേക്കും ഇന്ത്യക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ ആകാന്‍ സാധിക്കുമെന്നാണ് ബ്രിട്ടിഷ് പാര്ലമെന്റേറിയന് ലോര്‍ഡ് കരണ്‍ ബിലിമോറിയയുടെ പ്രവചനം. ഇപ്പോള്‍ തന്നെ ഇന്ത്യക്ക് യുകെയുടെ മുമ്പിലെത്താന്‍ കഴിഞ്ഞു. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് നിലവില്‍ നമ്മുടെ രാജ്യം.
ലോകം മുഴുവനും ഉറ്റുനോക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും ശക്തമായ 3 സൂപ്പര്‍പവറുകളില്‍ ഒന്നായി മാറാന്‍ ഇന്ത്യക്ക് അധികം താമസമുണ്ടാവില്ല. ഒരു 25 കൊല്ലത്തിനുള്ളില്‍ ഇന്ത്യക്ക് 32 ട്രില്ല്യണ്‍ ഡോളറിന്റെ ജിഡിപി ഉണ്ടാവുമെന്നും ഇന്ത്യ, ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഇക്കോണമി ആയി മാറുമെന്നുമാണ് ബിലിമോറിയയുടെ പ്രവചനം. നിലവില്‍ ചര്‍ച്ചയിലുള്ള ഇന്ത്യ-യൂകെ ഫ്രീ ട്രേഡ് എഗ്രിമെന്റും അനിവാര്യമാണെന്ന്, അദ്ദേഹം പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇപ്പോഴത് വര്‍ഷത്തില്‍ 30 ബില്യണ്‍ പൗണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അത് ഇനിയും പലമടങ്ങ് വര്‍ധിപ്പിക്കാമെന്നാണ് ബിലിമോറിയയുടെ അഭിപ്രായം.
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥ കൂടിയാണ് ഇന്ത്യ. വരും വര്‍ഷങ്ങളില്‍ രാജ്യം മികച്ച ജിഡിപി വളര്‍ച്ച കൈവരിക്കുമെന്നാണ് വിവിധ ഏജന്‍സികളുടെ പ്രവചനം. ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചടി നേരിടുമ്പോഴും ഉല്‍പ്പാദനം ഉള്‍പ്പടെയുള്ള ഇന്ത്യയുടെ വ്യവസായ രംഗം മികച്ച വളര്‍ച്ചാ പ്രതീക്ഷയാണ് നിലനിര്‍ത്തുന്നത്.
ബിലിമോറിയയെപ്പോലെ, പ്രധാനമന്ത്രി ഋഷി സുനക് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഒറിജിന്‍ ആയിട്ടുള്ള 1.7 മില്ല്യണ്‍ ആളുകളാണ് നമ്മുടെ രാജ്യവുമായുള്ള ലിവിംഗ് ബ്രിഡ്ജായി നില്‍ക്കുന്നത്. ഏറ്റവും സക്സസഫുളായ യൂകെയിലെ മെനോറിറ്റി കമ്മ്യൂണിറ്റിയും ഇവരാണ്, അദ്ദേഹം പറയുന്നു.
കോബ്ര ബിയറിന്റെ ഫൗണ്ടറും കൂടിയായ ബിലിമോറിയയ്ക്ക്, ഇന്ത്യയില്‍ എത്രയും വേഗം ഇതിന്റെ നിര്‍മ്മാണം പുനരാരംഭിക്കണമെന്നാണ് മോഹം.