ജൂണ്‍ മാസത്തില്‍ വരുന്ന 8 നിയമ മാറ്റങ്ങള്‍

പാന്‍-ആധാര്‍ ലിങ്കിംഗ്
ജൂണ്‍ 30ന് ആധാര്‍-പാന്‍ ലിങ്കിംഗ് പൂര്‍ത്തിയാക്കണം. മാര്‍ച്ച് മാസത്തിലാണ് നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഐടി മന്ത്രാലയം മൂന്നു മാസം കൂടി സമയം അനുവദിച്ചിരുന്നത്. ഇനി സമയം നീട്ടിനല്കാന് സാധ്യതയില്ല.

ഉയര്‍ന്ന ഇപിഎസ് പെന്ഷന്
ജൂണ്‍ 26 വരെ ഉയര്‍ന്ന പെന്ഷന് പദ്ധതി തെരഞ്ഞെടുക്കാന്‍ തൊഴിലാളികള്‍ക്ക് അവസരം. രണ്ടാം തവണയാണ് ഇപിഎഫ്ഒ ഇതിനായുള്ള സമയക്രമം നീട്ടുന്നത്.

മൈനറുകളുടെ പേരിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പേരില്‍ നടത്തുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ജൂണ്‍ 15 മുതല്‍ കുട്ടിയുടെയോ മാതാപിതാക്കളുടെയോ നിയമപ്രകാരമുള്ള രക്ഷാകര്‍ത്താവിന്റെയോ അല്ലെങ്കില്‍ കുട്ടിയും മേല്പ്പറഞ്ഞവരും ചേര്‍ന്നുള്ള ജോയന്റ് എക്കൗണ്ടില്‍ നിന്നോ സ്വീകരിക്കും.

ഇലക്ട്രിക് ടൂ വീലറുകള്‍ക്ക് വില കൂടും
കിലോവാട്ട് പെര് അവറിന് സബ്സിഡി 15000 രൂപയില്‍ നിന്ന് 10000 രൂപയിലേക്ക് കുറച്ചതോടെ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് ഈ മാസം വില കൂടും. ജൂണ്‍ 1 മുതല്‍ സബ്സിഡിയില്‍ ആകെ 37.5% ന്റെ കുറവ് നടപ്പിലായിക്കഴിഞ്ഞു.

ആര്‍ബിഐയുടെ ‘100 ദിനം 100 പേമെന്റ്’ കാംപെയ്ന്
ക്ളെയിം ചെയ്യാത്ത, ടോപ് 100 ബാങ്ക് എക്കൗണ്ടുകള്‍ അവകാശികളെ കണ്ടെത്തി സെറ്റില്‍ ചെയ്യാന്‍ എല്ലാ ബാങ്കുകള്‍ക്കും ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു. 100 ദിന കര്‍മപരിപാടി ജൂണ്‍ 1ന് ആരംഭിച്ചു. 10 വര്‍ഷമായി ആക്റ്റീവല്ലാത്ത എക്കൗണ്ടുകളാണ് സെറ്റില്‍ ചെയ്യുന്നത്.

കഫ് സിറപ്പുകള്‍ക്ക് ടെസ്റ്റിംഗ് നിര്‍ബന്ധം
രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ കഫ് സിറപ്പുകള്‍ക്കും ജൂണ്‍ 1 മുതല്‍ വിശദമായ സുരക്ഷാ പരിശോധന നിര്‍ബന്ധം. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ കുട്ടികളുടെ ജീവനെടുത്ത സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ലാബുകളിലാണ് പരിശോധന നടത്തേണ്ടത്.

ബാങ്ക് ലോക്കര്‍ ഉടമ്പടി
ബാങ്കിലെ സേഫ് ഡെപ്പോസിറ്റ് ലോക്കറുകള്‍ക്കായി ഉപഭോക്താക്കള്‍ ബാങ്കുകളിലെത്തി പുതിയ കരാര്‍ ഒപ്പിടണം. ഉപഭോക്താക്കളില്‍ 50% പേരുടെയെങ്കിലും കരാര്‍ ജൂണ്‍ 30 നകം പുതുക്കാനാണ് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം.

എല്‍പിജി, സിഎന്‍ജി വിലക്കുറവ്
വാണിജ്യ സിലിണ്ടറുകളുടെ വില ജൂണ്‍ 1 മുതല്‍ വീണ്ടും കുറഞ്ഞു. 19 കിലോ സിലിണ്ടറിന് 83.50 രൂപയാണ് കുറച്ചത്.