ദക്ഷിണേന്ത്യന്‍ പ്രേക്ഷകരെ ഉന്നമിട്ട് ‘സിംപ്ലി സൗത്ത്’ പാക്കേജ് അവതരിപ്പിച്ച് ഒടിടി പ്ലേ പ്രീമിയം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ ലഭ്യമാക്കുന്ന ഒടിടി ചാനലുകളുടെ പാക്കേജിന് പ്രതിവര്‍ഷം 1,199 രൂപയാണ് നിരക്ക്.
നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒടിടി സേവനദാതാവാണ് തങ്ങളെന്ന് ഒടിടിപ്ലേ പ്രീമിയം അവകാശപ്പെടുന്നു. സണ്‍നെക്സ്റ്റ്, മനോരമ മാക്സ്, നമ്മഫ്ളിക്സ് രാജ് ഡിജിറ്റല്‍, ഫാന്‍കോഡ്, സീ5, ലയണ്‍സ്ഗേയ്റ്റ് പ്ലേ, ഷോര്‍ട്സ് ടീവി തുടങ്ങയി ഒടിടി ചാനലുകളാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്.
ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിപാടികള്‍ ലഭ്യമാക്കുന്ന പാക്കേജാണ് സിംപ്ലി സൗത്തെന്ന് ഓടിടി പ്ലേ സഹസ്ഥാപകനും സിഇഒയുമായ അവിനാഷ് മുദലിയാര്‍ പറയുന്നു.