രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്ക് ഉത്തരവ്. ഇതിനോട് സമ്മിശ്ര പ്രതികരണമാണ് ജനങ്ങള്‍ക്ക്.
നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ക്ക് മൂല്യം ഉണ്ടായിരിക്കുമെന്നു0 ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. ഇനിമുതല്‍ 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതല്‍ സൗകര്യമൊരുക്കും.
2000 രൂപയുടെ പരമാവധി 10 നോട്ടുകള്‍ വരെ ഒരേസമയം ഏതു ബാങ്കില്‍നിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്.
2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനോ ബാങ്കുകളില്‍ നിക്ഷേപിക്കാനോ ഉള്ള സംവിധാനമാണ് ക്രമീകരിക്കുക.
പുതിയ നോട്ടുകള്‍ വിപണിയില്‍ ഇറക്കുന്നതിനു മാത്രമാണ് നിലവില്‍ നിരോധനമുള്ളത്. ഇപ്പോള്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സെപ്റ്റംബര്‍ 30 വരെ സമയവും അനുവദിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഉപയോഗത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 89 ശതമാനവും 2017 മാര്‍ച്ചിനു മുന്‍പ് പുറത്തിറക്കിയതാണ്. 2000 രൂപ നോട്ടുകള്‍ ഇപ്പോള്‍ കാര്യമായ രീതിയില്‍ വിപണിയില്‍ ഇല്ലെന്നും, മറ്റു മൂല്യങ്ങളിലുള്ള നോട്ടുകള്‍ ആവശ്യത്തിലധികം ലഭ്യമാണെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി.
2016 നവംബര്‍ എട്ടിനായിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രി അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്.