ദിവാലിയോട് അനുബന്ധിച്ച് നിരവധി പൊതുമേഖല ബാങ്കുകള്‍ മധുരം വാങ്ങുന്നതിനും സമ്മാനങ്ങള്‍ നല്കുന്നതിനുമായി ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം നല്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തങ്ങളുടെ ഓരോ ജീവനക്കാര്‍ക്കും 2,500 രൂപ നല്‍കിക്കഴിഞ്ഞു. അതായത്, രണ്ട് ലക്ഷത്തിലധികം വരുന്ന ജീവനക്കാരില്‍ ഓരോരുത്തര്‍ക്കും തുക കിട്ടും.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഈ ദീപാവലിക്ക് ഓരോ ജീവനക്കാരനും 1,000 രൂപയാണ് മധുരം വാങ്ങാന്‍ നല്‍കുന്നത്. യൂണിയന് ബാങ്ക് ഓരോ ജീവനക്കാരനും 1,500 രൂപയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 2000 രൂപയും കാനറ ബാങ്ക് 2500 രൂപയുമാണ് ദിവാലി മധുരമയമാക്കാന് നല്‍കുന്നത്.