ഡിജിറ്റല്‍ പേമെന്റ് മേഖലയില്‍ ശക്തമായ സാന്നിധ്യമറിയിച്ച ശേഷം വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേ വൈവിധ്യവല്‍ക്കരണത്തിന്റെ പാതയില്‍ മുന്നേറുകയാണ്. 2024 ജനുവരിയോടെ ഉപഭോക്തൃ വായ്പ നല്കാന് ഒരുങ്ങുകയാണ് കമ്പനി.
തുടക്കത്തില്‍ കമ്പനി വ്യക്തിഗത വായ്പകളാവും കമ്പനി നല്‍കുക. അഞ്ച് ബാങ്കുകളുമായും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുമായും (എന്‍ബിഎഫ്സി) ചേര്‍ന്നാണ് ഫിന്‍ടെക് സംവിധാനം ഫോണ്‍പേ കൊണ്ടുവരുന്നത്.
ഈ വര്‍ഷം ആദ്യം മര്‍ച്ചന്റ് ലെന്‍ഡിംഗ് കമ്പനി ആരംഭിച്ചിരുന്നു. വ്യാപാരികളായ ഉപയോക്താക്കള്‍ക്ക് 5 ലക്ഷം രൂപ വരെ വായ്പയാണ് ഫോണ്‍പേ വാഗ്ദാനം ചെയ്യുന്നത്.
ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വിതരണം ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. നിലവില്‍, വിവിധ ഇന്‍ഷുറന്‍സ് പങ്കാളികളുമായി ചേര്‍ന്ന് ലൈഫ്, ഹെല്‍ത്ത്, മോട്ടോര്‍, കാര്‍ ഇന്‍ഷുറന്‍സുകള്‍ ഫോണ്‍പേ വിതരണം ചെയ്യുന്നുണ്ട്.
50 കോടി വ്യക്തിഗത ഉപയോക്താക്കളും 3.7 കോടി വ്യാപാരികളുമാണ് ഫോണ്‍പേയ്ക്കുള്ളത്. മ്യൂച്വല്‍ ഫണ്ടുകല്‍ നിക്ഷേപം നടത്താനും സ്വര്‍ണം വാങ്ങാനും മറ്റുമുള്ള സൗകര്യം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്ലാറ്റ്ഫോമില്‍ ഒരുക്കിയിരുന്നു. ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ അവസരം ഒരുക്കുന്ന ഷെയര്‍.മാര്‍ക്കറ്റ് എന്ന ആപ്പും കമ്പനി രണ്ടു മാസം മുന്‍പ് ലോഞ്ച് ചെയ്തു.