റഷ്യയില്‍ പോയി ഇന്ത്യയുടെ യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തില്‍ കെല്‍ട്രോണ്‍ പങ്കാളികളായ ശേഷം ഇതാ മറ്റൊരു സന്തോഷ വാര്‍ത്ത. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പ്രൊജക്ട് 17 A എന്ന ചാര യുദ്ധക്കപ്പലിന്റെ നിര്‍മ്മാണത്തിലും കെല്‍ട്രോണ്‍ പങ്കാളികളായ സന്തോഷമാണ്. മുംബൈയില്‍ ഇന്ത്യന്‍ നാവിക സേന കമ്മീഷന് ചെയ്ത ഈ കപ്പല്‍ മാസഗോണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്.
കപ്പലിന്റെ പ്രധാന ഭാഗങ്ങളായ വേഗത അളക്കുന്ന ഉപകരണമായ ലോഗ്, ആഴം അളക്കുന്നതിനുള്ള എക്കോസൗണ്ടര്‍, അണ്ടര്‍ വാട്ടര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം എന്നിവ നിര്‍മ്മിച്ചതും ഇന്‍സ്റ്റാള്‍ ചെയ്തതും കെല്‍ട്രോണ്‍ ആണ്. ഇന്ത്യന്‍ നേവിക്ക് വേണ്ടി എവിടെ കപ്പല്‍ നിര്‍മ്മിച്ചാലും അതില്‍ കെല്‍ട്രോണിന്റെ കയ്യൊപ്പുണ്ട്.
ഒരു ഇടവേളയിലെ കിതപ്പിന് ശേഷം കുതിക്കുന്ന കെല്‍ട്രോണിന്റെ സാങ്കേതിക മികവും പ്രതിരോധ – ഇലക്ട്രോണിക്സ് രംഗത്തെ വീണ്ടെടുത്ത വിശ്വാസ്യതയുമാണ് ഈ മുന്നേറ്റങ്ങള്‍ പങ്കുവെക്കുന്നത്. ഒരു ദിവസം ഇന്ത്യ കമ്മീഷന് ചെയ്ത രണ്ട് യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണത്തിലും പങ്കാളിയായ കെല്‍ട്രോണ്‍.