ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ -3 ന്റെ ശ്രദ്ധേയമായ വിജയത്തിനിടയില്‍, ഐഎസ്ആര്‍ഒയില്‍ നിന്ന് കൗതുകകരമായ ഒരു കഥ വെളിച്ചത്തുവരുന്നു. ചന്ദ്രയാന്‍ 3-ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടീമിന് ഐഎസ്ആര്‍ഒ എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് സൗജന്യമായി മസാലദോശയും ഒരു കപ്പ് ഫില്‍ട്ടര്‍ കോഫിയും നല്‍കിയിരുന്നു.
ഈ മസാലദോശയും ഫില്‍റ്റര്‍ കോഫിയും ഏറെ ആവേശത്തോടെയാണ് ടീം സ്വീകരിച്ചതെന്ന് ദൗത്യത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞനായ വെങ്കിടേശ്വര ശര്‍മ്മ പറഞ്ഞു, എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് എത്തിയ സൗജന്യ മസാലദോശയും ഫില്‍ട്ടര്‍ കോഫിയും വലിയ മാറ്റമാണ് ഉണ്ടാക്കിയത്. അതൊരു മികച്ച പ്രചോദനമായി മാറി. പകരമായി എല്ലാവരും മനഃപൂര്‍വ്വം തന്നെ അധിക മണിക്കൂറുകള്‍ ജോലിയില്‍ ചെലവഴിച്ചു. കൂടുതല്‍ നേരം ജോലി ചെയ്യുന്നത് എല്ലാവര്ക്കും സന്തോഷമുള്ള കാര്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ചെലവു ചുരുക്കലില്‍ അത്ഭുതം കാട്ടുന്ന ഐഎസ്ആര്‍ഒ വെറും 75 മില്യണ്‍ ഡോളറിനാണ് ചന്ദ്രയാന്‍-3 ദൗത്യം യാഥാര്‍ത്ഥ്യമാക്കിയത്. ബഹിരാകാശത്തെ കഥ പറഞ്ഞ ക്രിസ്റ്റഫര്‍ നോളന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ഇന്റര്‍സ്റ്റെല്ലാര്‍ നിര്‍മിക്കാന്‍ ചെലവായത് 165 മില്യണ്‍ ഡോളര്‍ അഥവാ ഇതിന്റെ ഇരട്ടിയിലേറെ തുകയാണ്. ഐഎസ്ആര്‍ഒയെ അഭിനന്ദിക്കാന്‍ ഒട്ടും പിശുക്ക് കാണിക്കേണ്ടാത്ത യാഥാര്‍ത്ഥ്യങ്ങള്‍.