ഓണത്തിന് പൊതുവെ വില ഉയരുന്ന കമ്മോഡിറ്റിയാണ് സ്വര്‍ണം. എന്നാല്‍ ഇത്തവണ പതിവ് തെറ്റിയിരിക്കുന്നു. അഞ്ച് ദിവസമായി സ്വര്‍ണവിലയില്‍ അനക്കമേയില്ല. ഗ്രാമിന് 5450 രൂപയും പവന് 43,600 രൂപയുമാണ് കഴിഞ്ഞ അഞ്ച് ദിവസമായി വില. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വര്‍ണത്തിന് ഒടുവില്‍ വില ഉയര്‍ന്നത്.
അന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് 17 മുതല്‍ 21 വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയ ഗ്രാമിന് 5410 രൂപയും പവന് 43280 രൂപയുമാണ് ഓഗസ്റ്റിലെ കുറഞ്ഞ നിരക്ക്. ഓഗസ്റ്റ് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5540 രൂപയും പവന് 44320 രൂപയും ഉയര്‍ന്ന നിരക്കും.